Thunivu Movie: തമിഴ് പ്രേക്ഷകർക്കൊപ്പം തുണിവ് കാണാൻ ആഗ്രഹിക്കുന്നു- മഞ്ജു വാര്യർ

വളരെയധികം തയ്യാറെടുപ്പും പരിശീലനവും ആവശ്യമായ ഈ വെല്ലുവിളി നിറഞ്ഞ വേഷം ചെയ്യുന്നതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jan 13, 2023, 05:47 PM IST
  • ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻ കരഘോഷമാണ് തുണിവിന് ലഭിച്ചത്
  • അജിത്തും സംവിധായകൻ എച്ച് വിനോദും അണിയറപ്രവർത്തകരും മഞ്ജു വാര്യരെ വിളിച്ച് ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷം പങ്കുവച്ചിരുന്നു
  • കേരളത്തിൽ നിന്നുള്ള പ്രേക്ഷകരുടെ പിന്തുണയിലും താരം സന്തോഷം പങ്കുവെച്ചു.
Thunivu Movie: തമിഴ് പ്രേക്ഷകർക്കൊപ്പം തുണിവ് കാണാൻ ആഗ്രഹിക്കുന്നു- മഞ്ജു വാര്യർ

പൊങ്കൽ റിലീസിനെത്തിയ തുണിവ്  കോളിവുഡിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. അജിത്തിനൊപ്പം മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും സിനിമയിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്.  വനിതാ സിനിപ്ലക്‌സിൽ ആദ്യ ദിവസം തന്റെ ആരാധകർക്കൊപ്പം സിനിമ കണ്ട മഞ്ജു വാര്യർ, ഇതാദ്യമായാണ് താൻ സ്‌ക്രീനിൽ സിനിമ മുഴുവനായി കാണുന്നതെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

മഞ്ജു വാര്യർ ഒരു ആക്ഷൻ വേഷം ചെയ്യുന്നത് ഇതാദ്യമായാണ് , വളരെയധികം തയ്യാറെടുപ്പും പരിശീലനവും ആവശ്യമായ ഈ വെല്ലുവിളി നിറഞ്ഞ വേഷം ചെയ്യുന്നതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. തുണിവിലെ കൺമണി എന്ന കഥാപാത്രം ഒരു സൈഡ്-ലൈൻ കഥാപാത്രമല്ല, മറിച്ച് വിശാലമായ സ്‌ക്രീൻ സ്‌പെയ്‌സുള്ള ശക്തമായ ഒരു കഥാപാത്രമാണ്. എന്നത്തേയും പോലെ മഞ്ജു വാര്യർ കഥാപാത്രത്തോട് തികഞ്ഞ നീതി പുലർത്തിയിട്ടുണ്ടെന്ന് ആരാധകർ പറയുന്നു.

ALSO READ: Manju Warrier: 'താങ്ക്യൂ സർ! നിങ്ങൾ നിങ്ങളായിരിക്കുന്നതിന്'; അജിത്തിനൊപ്പമുള്ള ചിത്രങ്ങളുമായി മഞ്ജു വാര്യർ

ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻ കരഘോഷമാണ് തുണിവിന് ലഭിച്ചത്. അജിത്തും സംവിധായകൻ എച്ച് വിനോദും അണിയറപ്രവർത്തകരും മഞ്ജു വാര്യരെ വിളിച്ച് ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷം പങ്കുവച്ചിരുന്നു. കേരളത്തിൽ നിന്നുള്ള  പ്രേക്ഷകരുടെ പിന്തുണയിലും താരം സന്തോഷം പങ്കുവെച്ചു.

കേരളത്തിൽ നിന്നുള്ള തന്റെ പ്രേക്ഷകർക്ക് മഞ്ജു വാര്യർ നന്ദി അറിയിച്ചു. അതേ സമയം തനിക്ക് തമിഴ് പ്രേക്ഷകർക്കൊപ്പം സിനിമ കാണണമെന്ന് ആഗ്രഹമുണ്ടെന്നും. ജനുവരി 20ന് ശേഷം ചെന്നൈയിലേക്ക് പോകുമെന്നും താരം പറഞ്ഞു. മഞ്ജുവിൻറെ മറ്റൊരു ചിത്രമായ ആയിഷയും ജനുവരിയിൽ എത്തും.പ്രശസ്ത നർത്തകിയായ മഞ്ജു വാര്യരും തന്റെ ഏറ്റവും പുതിയ നൃത്ത നാടകമായ 'രാധേ ശ്യാം' ജനുവരി 20 ന് സൂര്യ ഫെസ്റ്റിവലിൽ അവതരിപ്പിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News