Thiruchitrambalam Movie: മേഘം കറുക്കാത പെണ്ണെ പെണ്ണെ; ക്യുട്ട് ഡാൻസുമായി ധനുഷും നിത്യ മേനോനും, തിരുചിത്രമ്പലത്തിലെ ഗാനമെത്തി

Thiruchitrambalam Movie Second Single Released : അനിരുദ്ധ് രചിചന്ദറാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നതും, പാടിയിരിക്കുന്നത് ധനുഷ് തന്നെയാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 16, 2022, 12:36 PM IST
  • മേഘം കറുക്കാത പെണ്ണെ പെണ്ണെ എന്ന് ആരംഭിക്കുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
  • അനിരുദ്ധ് രചിചന്ദറാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
  • ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നതും, പാടിയിരിക്കുന്നത് ധനുഷ് തന്നെയാണ്.
  • ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.
Thiruchitrambalam Movie:  മേഘം കറുക്കാത പെണ്ണെ പെണ്ണെ; ക്യുട്ട് ഡാൻസുമായി ധനുഷും നിത്യ മേനോനും, തിരുചിത്രമ്പലത്തിലെ ഗാനമെത്തി

ധനുഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം തിരുചിത്രമ്പലത്തിലെ ആദ്യ ​ഗാനം പുറത്തിറങ്ങി. മേഘം കറുക്കാത പെണ്ണെ പെണ്ണെ എന്ന് ആരംഭിക്കുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. അനിരുദ്ധ് രചിചന്ദറാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നതും, പാടിയിരിക്കുന്നത് ധനുഷ് തന്നെയാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് എങ്കിലും, ധനുഷും നിത്യ മേനോനും രാശി ഖന്നയും ഉള്ള മനോഹരമായ നൃത്ത രംഗങ്ങളും പുറത്തുവിട്ടിരുന്നു.

യാരടി നീ മോഹിനി എന്ന ചിത്രത്തിന്റെ സംവിധായകൻ മിത്രൻ ജവഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് തിരുചിത്രമ്പലം. ചിത്രത്തിലെ  പോസ്റ്ററുകൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ തയ് കെളവി എന്ന ഗാനവും ജൂണിൽ പുറത്തുവിട്ടിരുന്നു. ധനുഷ് തന്നെയാണ് ​ഗാനം ആലപിച്ചിരിക്കുന്നതും വരികൾ എഴുതിയിരിക്കുന്നതും. അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീതം നൽകിയിരിക്കുന്നത്. ധനുഷ്, നിത്യ മേനോൻ, രാശി ഖന്ന എന്നിവരെ കൂടാതെ  പ്രകാശ് രാജ്, ഭാരതിരാജ, പ്രിയ ഭവാനി, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ALSO READ: Thiruchitrambalam Movie: ധനുഷിന്റെ ശബ്ദവും അനിരുദ്ധിന്റെ സം​ഗീതവും; തിരുചിത്രമ്പലത്തിലെ ആദ്യ പെപ്പി ​ഗാനം

ശോഭന എന്ന കഥാപാത്രമായാണ് നിത്യ മേനോൻ എത്തുന്നത്. രഞ്ജനി, അനുഷ എന്നിങ്ങനെയാണ് പ്രിയ ഭവാനിയുടെയും രാശി ഖന്നയുടെയും കഥാപാത്രങ്ങളുടെ പേര്. ഇൻസ്പെക്ടർ നീലകണ്ഠൻ എന്ന കഥാപാത്രമായാണ് പ്രകാശ് രാജ് എത്തുന്നത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ, മിത്രൻ ജവഹര്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 'യാരടി നീ മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്ന ചിത്രമാണ് തിരുചിത്രമ്പലം. കലാനിധി മാരൻ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. റെഡ് ജിയാന്റ് മൂവീസാണ് വിതരണം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രസന്ന ജി കെ ചിത്ര സംയോജനം, ഓം പ്രകാശ് ഛായാഗ്രാഹകനും. ചിത്രം ജൂലൈ ഒന്നിന് പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ട്.

ധനുഷിന്റെ ഉടൻ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം ദി ഗ്രേ മാൻ ആണ്. ജൂലൈ 22 ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം എത്തുന്നത്. ലോസ് ഏഞ്ചലസിൽ നടന്ന ​ചിത്രത്തിന്റെ പ്രീമിയറിൽ കഴിഞ്ഞ ദിവസം ധനുഷ് പങ്കെടുത്തിരുന്നു. ധനുഷിനൊപ്പം അദ്ദേഹത്തിന്റെ മക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു. 1550 കോടി ബജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. ക്യാപ്റ്റൻ അമേരിക്ക സിവിൽ വാർ, അവഞ്ചേഴ്സ്: എന്‍ഡ്‍ഗെയിം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്സ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ദി ഗ്രേ മാൻ. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ദി ഗ്രേ മാൻ. 2022 ജൂലൈ 20 ന് മുംബൈയിൽ നടക്കുന്ന പ്രീമിയറിൽ റൂസോ സഹോദരന്മാരും ധനുഷിനൊപ്പം ഉണ്ടാകും. 

ധനുഷ്, ക്രിസ് ഇവാൻസ്, റയാൻ ഗോസ്ലിങ്,ജെസീക്ക ഹെൻവിക്ക്, അന ഡി അർമാസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നെറ്റ്ഫ്ലിക്സ് നിര്‍മിക്കുന്ന ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് ദി ​ഗ്രേ മാൻ.   മാര്‍ക്ക് ഗ്രീനിയുടെ ദി ​ഗ്രേ മാൻ എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. 2009 ൽ പൂർത്തിയാക്കിയ നോവലാണ് ദി ​ഗ്രേ മാൻ. ജോ റൂസോ, ക്രിസ്റ്റഫര്‍ മാര്‍കസ്, സ്റ്റീഫന്‍ മക്‍ഫീലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിൻറെ  ഒരുക്കിയിരിക്കുന്നത്. റ്യാന്‍ ഗോസ്ലിംഗും ക്രിസ് ഇവാന്‍സുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.   2018ൽ കെന്‍ സ്‌കോട്ട് സംവിധാനം ചെയ്ത ‘ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കീര്‍’ ആയിരുന്നു ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News