ഔദ്യോഗികമായി ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പെ തന്നെ വിജയിയുടെ 67-ാം ചിത്രം ദളപതി67ന്റെ (താൽക്കാലിക പേര്) ഡിജിറ്റൽ അവകാശം വിറ്റു പോയി. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് ദളപതി 67ന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്. റെക്കോർഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ദളപതി 67ന്റെ ഒടിടി അവകാശം സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. കൂടാതെ ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സൺ ഗ്രൂപ്പും നേടി.
അതേസമയം നാളെ ഫെബ്രുവരി മൂന്ന് വൈകിട്ട് അഞ്ച് മണിയോടെ ചിത്രത്തിന്റെ പേര് പുറത്ത് വിടുമെന്ന് ദളപതി 67ന്റെ നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ അറിയിച്ചു. കഴിഞ്ഞ രണ്ട്-മൂന്ന് ദിവസങ്ങൾ കൊണ്ട് ചിത്രത്തിന്റെ ഒരുപിടി അപ്ഡേറ്റുകളാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ബോളിവുഡ് താരം സഞ്ജയ് ദത്ത് മലയാളത്തിൽ നിന്നും ടീനേജ് താരം മാത്യു തോമസ്, തൃഷ, അർജുൻ, പ്രിയ ആനന്ദ് സംവിധായകരായ ഗൌതം മേനോൻ, മിസ്കിൻ തുടങ്ങിയ വൻ താരനിരയാണ് ദളപതി 67ൽ അണിനിരക്കുന്നത്. 14 വർഷത്തിന് ശേഷമാണ് തൃഷ വിജയിയുടെ നായികയായിയെത്തുന്നത്. ഏറ്റവും അവസാനമായി ഇരുവരും ഒന്നിച്ചത് കുരുവി സിനിമയിലായിരുന്നു.
Tudum, Our gang has a new member
And that is @NetflixIndia, our official digital partner of #Thalapathy67 #Thalapathy @actorvijay sir @Dir_Lokesh @trishtrashers @anirudhofficial @Jagadishbliss pic.twitter.com/L33U4nZYNo— Seven Screen Studio (@7screenstudio) February 2, 2023
ALSO READ : Thalapathy 67 : എല്ലാം വളരെ പെട്ടെന്നായിരുന്നു!! ദളപതി 67ന്റെ പൂജയും നടന്നു; വീഡിയോ പങ്കുവച്ച് നിർമാതാക്കൾ
Naanga summave kaatu kaatunu kaatuvom.. #Thalapathy67 TITLE is loading 67%
Revealing at 5 PM Tomorrow #Thalapathy @actorvijay sir @Dir_Lokesh @trishtrashers @anirudhofficial @Jagadishbliss#Thalapathy67TitleReveal pic.twitter.com/FU61rBU55g
— Seven Screen Studio (@7screenstudio) February 2, 2023
അനിരുദ്ധ് രവിചന്ദ്രറാണ് ദളപതി 67ന് സംഗീതം ഒരുക്കുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാറാണ് ചിത്രത്തിന്റെ നിർമാതാവ്. ജഗദിഷ് പളനിസ്വാമിയാണ് ദളപതി 67ന്റെ സഹനിർമാതാവ്. ചിത്രത്തിന്റെ ചിത്രീകരണം ജനുവരി രണ്ട് മുതൽ കരാറിലായെന്നും ഷൂട്ടിങ്ങിന്റെ ആദ്യഘട്ടം പുരോഗമിക്കുകയാണെന്നും നിർമാതാക്കൾ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
Andha saththam…
Indhiya tholaikaaatchigalil mudhal muraiyaaagaHappy to announce that @SunTV is the satellite partner of #Thalapathy67 #Thalapathy @actorvijay sir @Dir_Lokesh @anirudhofficial @Jagadishbliss pic.twitter.com/Qhyzy6m4pk
— Seven Screen Studio (@7screenstudio) February 2, 2023
ലോകേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനൊപ്പം ചേർന്ന് രത്ന കുമാറും, ധീരജ് വൈദിയും ചേർന്നാണ് സംഭഷണങ്ങൾ എഴുതിയിരിക്കുന്നത്. മനോജ് പരമഹംസയാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അൻപറിവാണ് സംഘടന രംഗങ്ങൾ ഒരുക്കുന്നത്. ദിനേഷാണ് കൊറിയോഗ്രാഫർ. എൻ സതീസ് കുമാറാണ് ആർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...