മാസ്റ്ററിന് ശേഷം ദളപതി വിജയിയും സംവിധായകൻ ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്തും. ദളപതി 67 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്ന തെന്നിന്ത്യൻ താരം പ്രിയ ആനന്ദാണ്. പ്രതിനായക വേഷത്തിലാണ് ബോളിവുഡ് നടൻ വിജയ്-ലോകേഷ് ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ ദിവസമാണ് ദളപതി 67ന്റെ നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. വിജയിയും ലോകേഷും ആദ്യമായി ഒന്നിച്ച മാസ്റ്റും നിർമിച്ചത് സെവൻ സ്ക്രീൻ സ്റ്റുഡിയോസ് തന്നെയായിരുന്നു.
"ദളപതി 67ന്റെ വൺലൈൻ അറിഞ്ഞപ്പോൾ തന്നെ ചിത്രത്തിന്റെ ഭാഗമാകാൻ എനിക്ക് തോന്നി. ഈ യാത്ര ആരംഭിക്കാൻ അതിയായി കാത്തിരിക്കുകയാണ്" സഞ്ജയ് ദത്ത് ചിത്രത്തിന്റെ പ്രഖ്യാപനത്തിന് ശേഷം അറിയിച്ചു. സഞ്ജയ് ദത്ത് തമിഴിൽ അവതരിപ്പിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ദളപതി 67നുണ്ട്. കഴിഞ്ഞ വർഷം കെജിഎഫിന്റെ രണ്ടാം ഭാഗത്തിലൂടെ കന്നഡ സിനിമ ഇൻഡസ്ട്രിയിലും ബോളിവുഡ് അരങ്ങേറ്റം കുറിച്ചിരുന്നു.
ALSO READ : Ram Charan: വാൾട്ടയർ വീരയ്യയുടെ വിജയാഘോഷ ചടങ്ങിൽ വികാരഭരിത പ്രസംഗവുമായി മെഗാ പവർ സ്റ്റാർ രാംചരൺ
We feel esteemed to welcome @duttsanjay sir to Tamil Cinema and we are happy to announce that he is a part of #Thalapathy67 #Thalapathy67Cast #Thalapathy @actorvijay sir @Dir_Lokesh @Jagadishbliss pic.twitter.com/EcCtLMBgJj
— Seven Screen Studio (@7screenstudio) January 31, 2023
"ദളപതി 67ന്റെ ഭാഗമായതിൽ അതിയായ സന്തോഷമുണ്ട്. ഇത്രയും മികച്ച താര നിരയ്ക്കൊപ്പവും അണിയറ സംഘത്തിനൊപ്പം പ്രവർത്തിക്കുന്നത് നോക്കി കാണുകയാണ്" ചിത്രത്തിൽ നായികയായി എത്തുന്ന പ്രിയ ആനന്ദ് പറഞ്ഞു. പൃഥ്വിരാജിന്റെ എസ്ര, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രമുഖയായ നടിയാണ് പ്രിയ ആനന്ദ്. ആദ്യമായിട്ടാണ് വിജയിയുടെ നായികയായി പ്രിയ ആനന്ദ് എത്തുന്നത്.
Guess paniteenga nu theriyum, but first time kekra mari nenachikonga nanba @PriyaAnand is officially part of #Thalapathy67 now #Thalapathy67Cast #Thalapathy @actorvijay sir @Dir_Lokesh @Jagadishbliss pic.twitter.com/5cdFu5MtjN
— Seven Screen Studio (@7screenstudio) January 31, 2023
അനിരുദ്ധ് രവിചന്ദ്രറാണ് ദളപതി 67ന് സംഗീതം ഒരുക്കുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാറാണ് ചിത്രത്തിന്റെ നിർമാതാവ്. ജഗദിഷ് പളനിസ്വാമിയാണ് ദളപതി 67ന്റെ സഹനിർമാതാവ്. ചിത്രത്തിന്റെ ചിത്രീകരണം ജനുവരി രണ്ട് മുതൽ കരാറിലായെന്നും ഷൂട്ടിങ്ങിന്റെ ആദ്യഘട്ടം പുരോഗമിക്കുകയാണെന്നും നിർമാതാക്കൾ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
ലോകേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനൊപ്പം ചേർന്ന് രത്ന കുമാറും, ധീരജ് വൈദിയും ചേർന്നാണ് സംഭഷണങ്ങൾ എഴുതിയിരിക്കുന്നത്. മനോജ് പരമഹംസയാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അൻപറിവാണ് സംഘടന രംഗങ്ങൾ ഒരുക്കുന്നത്. ദിനേഷാണ് കൊറിയോഗ്രാഫർ. എൻ സതീസ് കുമാറാണ് ആർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...