Thalapathy 67: വിജയ് ചിത്രം ദളപതി 67 ന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി നെറ്റ്‍ഫ്ലിക്സ്?

 ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ റെക്കോർഡ് വിലക്കാണ്  വിറ്റ് പോയതെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Nov 17, 2022, 12:59 PM IST
  • റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്.
  • ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ റെക്കോർഡ് വിലക്കാണ് വിറ്റ് പോയതെന്നാണ് സൂചന.
  • എന്നാൽ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല.
  • ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണ്.
Thalapathy 67:  വിജയ് ചിത്രം ദളപതി 67 ന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി നെറ്റ്‍ഫ്ലിക്സ്?

വിജയ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ദളപതി 67 ന്റെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതായി റിപ്പോർട്ട്. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ റെക്കോർഡ് വിലക്കാണ്  വിറ്റ് പോയതെന്നാണ് സൂചന. എന്നാൽ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല. ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ദളപതി 67. ദളപതി 67ന് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല.  മാസ്റ്ററിന് ശേഷം ലോകേഷും വിജയും ഒന്നിക്കുന്ന ചിത്രമാണ് ദളപതി 67.

ലോകേഷിന്റെ വിക്രം സിനിമ ഇറങ്ങിയതോടെ ലോകേഷ് ചിത്രത്തിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളം ഉയർന്നിരിക്കുകയാണ്. ദളപതി 67ൽ പാട്ടുകൾ ഉണ്ടായിരിക്കില്ല എന്നതാണ് പുതിയ വിവരം. ആക്ഷൻ രം​ഗങ്ങൾ കോർത്തിണക്കികൊണ്ടുള്ള ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ പാട്ടുകൾ ഇല്ലെങ്കിലും മള്‍ട്ടി തീം ട്രാക്ക് ഉണ്ടാകുമെന്നാണ് വിവരം. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

ALSO READ: Thalapathy 67: ദളപതി 67 ൽ വിജയിയുടെ നായികയായി തൃഷയെത്തും; ഷൂട്ടിംഗ് ഉടൻ ആരംഭിക്കും

ദളപതി 67ന്റെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ചിത്രത്തിൽ വില്ലൻ വേഷം ചെയ്യുന്നത് സഞ്ജയ് ദത്ത് ആണെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അര്‍ജുൻ സർജ ചിത്രത്തിൽ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

അതേസമയം വിജയിയുടെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് വാരിസ്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ബാനറിൽ രാജു ശ്രീരിഷ് നിർമിക്കുന്ന ചിത്രമാണ് വാരിസ്. ദേശീയ അവാർഡ് ജേതാവായ വംശി പൈഡി പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 2023 പൊങ്കൽ റിലീസായി വാരിസ് തിയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. രശ്മിക മന്ദനായാണ് ചിത്രത്തിൽ വിജയുടെ നായികയായി എത്തുന്നത്. ഇരുവരെയും കൂടാതെ പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ജയസുധ, ശ്രീകാന്ത്, ഷാം, യോഗി ബാബു, സംഗീത, സംയുക്ത തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഹരി, ആശിഷോർ സോളമൻ എന്നിവർക്ക് സംവിധായകൻ വംശിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

വാരിസിന്റെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ നേടിയതായി റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.  റിപ്പോർട്ടുകൾ അനുസരിച്ച് വമ്പൻ തുകയ്ക്കാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റുപോയത്. ചിത്രം ഡയറക്റ്റ് ഒടിടി റിലീസായി എത്തില്ല.  തീയേറ്ററുകളിൽ റിലീസ് ചെയ്തതിന് ശേഷം മാത്രമേ ചിത്രത്തിൻറെ ഒടിടി സ്ട്രീമിങ് ആരംഭിക്കൂവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  വിജയിയുടെ 48 പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു ചിത്രത്തിൻറെ ടൈറ്റിലും ഫസ്റ്റ്ലുക്കും പുറത്ത് വിട്ടത്. അതിന് ശേഷം ചിത്രത്തിൻറെ മറ്റ് രണ്ട് പോസ്റ്ററുകൾ  കൂടി പുറത്തുവിട്ടിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News