ചെന്നൈ : തമിഴ് താരങ്ങളായ ധനുഷ്, വിശാൽ, സിലമ്പരശൻ (സിമ്പു) അഥർവ എന്നിവർക്ക് സിനിമയിൽ വിലക്കേർപ്പെടുത്തി നിർമാതാക്കളുടെ സംഘടന. ഈ താരങ്ങളുമായി ഒരു തരത്തിലും സഹകരിക്കില്ലയെന്നാണ് തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനമെടുത്തത്. ഇന്ന് വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് നിർമാതാക്കളുടെ സംഘടന തീരുമാനമെടുത്തത്.
ചിത്രീകരണത്തിനിടെയിലുള്ള നിസഹകരണത്തിന്റെ പേരിലാണ് ധനുഷ്, സിമ്പു, അഥർവക്കെതിരെ നിർമാതാക്കൾ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ നടന്മാർ ഒരുപാട് നഷ്ടങ്ങൾ സൃഷ്ടിച്ചുയെന്ന നിർമാതാക്കളുടെ പരാതിയിന്മേലാണ് സംഘടനയുടെ നടപടി.
ALSO READ : Chandramukhi 2: ലൈക പ്രൊഡക്ഷൻസിന്റെ ബിഗ് ബജറ്റ് ചിത്രം 'ചന്ദ്രമുഖി 2' ! 'തോരി ബോറി' ഗാനം പുറത്തിറങ്ങി...
അതേസമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഫണ്ട് ദുരുപയോഗം ചെയ്തതതിന്റെ പേരിലാണ് വിശാലിനെതിരെയുള്ള നടപടി. വിശാൽ നേരത്തെ തമിഴ്നാട് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ അംഗമായിരുന്നു. അതേസമയം വിലക്ക് എത്രനാളത്തേക്കെന്ന് സംഘടന ഭാരവാഹികൾ വ്യക്തമാക്കിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...