Redin Kingsley Marriage : തമിഴ് നടൻ റെഡിൻ കിങ്സ്ലി വിവാഹിതനായി; വധു സീരിയൽ താരം

Redin Kingsley Marriage Viral Photos : ജെയിലർ സംവിധായകൻ നെൽസൺ ദിലീപ്കുമാറിന്റെ ചിത്രങ്ങളിലൂടെ കിങ്സ്ലി ശ്രദ്ധേയനായത്

Written by - Zee Malayalam News Desk | Last Updated : Dec 10, 2023, 03:04 PM IST
  • നെൽസൺ ദിലീപ്കുമാറിന്റെ ചിത്രങ്ങളിലൂടെയാണ് കിങ്സ്ലി ശ്രദ്ധേയനായിട്ടുള്ളത്
Redin Kingsley Marriage : തമിഴ് നടൻ റെഡിൻ കിങ്സ്ലി വിവാഹിതനായി; വധു സീരിയൽ താരം

Redin Kingsley Actress Sangeetha Marriage : തമിഴ് ഹാസ്യ നടൻ  റെഡിൻ കിങ്സ്ലി വിവാഹിതനായി. സീരിയൽ താരം സംഗീതയാണ് വധു. രജിനികാന്തിന്റെ ജയിലർ സിനിമയുടെ സംവിധായകൻ നെൽസൺ ദിലീപ്കുമാറിന്റെ ചിത്രങ്ങളിലൂടെയാണ് കിങ്സ്ലി ശ്രദ്ധേയനായിട്ടുള്ളത്. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ താരങ്ങൾക്ക് ആശംസകൾ അറിയിക്കുന്നത്.

90കൾ മുതൽ തമിഴ് ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ച താരമാണ് കിങ്സ്ലി. നെൽസൺ ആദ്യമായി സംവിധാനം ചെയ്ത നയന്താര ചിത്രം കൊലമാവ് കോകിലയിലൂടെയാണ് 46കാരനായ കിങ്സ്ലി ജനപ്രിയ മുഖമായി മാറുന്നത്. പിന്നീട് നെൽസൺന്റെ ഡോക്ടർ, ബീസ്റ്റ്, ഏറ്റവും ഒടുവിലായി ഇറങ്ങി രജിനി ചിത്രം ജയിലർ എന്നിവയിലും കിങ്സ്ലി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

ALSO READ : Ranjith-Bheeman Raghu : 'ഭീമൻ രഘു പണ്ടേ ഒരു കോമാളിയാണ്, പിണറായി അയാളെ നോക്കിയത് പോലുമില്ല'; സംവിധായകൻ രഞ്ജിത്ത്

സീരിയൽ താരം സംഗീത തമിഴ് പ്രമുഖ സീരിയിലുകളുടെ ഭാഗമാണ്. സൺ ടിവിയിലെ പ്രമുഖ സീരിയലായ ആനന്ദരാഗം പ്രധാന വേഷം സംഗീത അവതരിപ്പിക്കുന്നുണ്ട്. ഇരവരുടെയും വിവാഹം നടന്നിട്ട് ദിവസങ്ങളായി ഇപ്പോഴാണ് ചിത്രങ്ങൾ പുറത്ത് വരുന്നത് എന്നാണ് റിപ്പോർട്ടുൾ സൂചിപ്പിക്കുന്നത്. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ താരങ്ങൾക്ക് ആശംസകൾ അറിയിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News