Gadar 2 Ott Release: സണ്ണി ഡിയോളിന്റെ 'ഗദ്ദർ 2' ഒടിടിയിലെത്തി; എവിടെ കാണാം?

സീ സ്റ്റുഡിയോസും സംവിധായകനും ചേർന്നാണ് ചിത്രം നിര്‍മ്മിച്ച ചിത്രത്തിന്റെ മുതൽമുടക്ക് 80 കോടിയാണ്.

Written by - Zee Malayalam News Desk | Last Updated : Oct 6, 2023, 12:32 PM IST
  • സീ5 ആണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയത്.
  • സീ5ൽ സബ്സ്ക്രിപ്ഷൻ എടുത്തവർക്ക് ചിത്രം കാണാൻ സാധിക്കും.
  • ഇന്ത്യന്‍ ബോക്സ് ഓഫിസില്‍ 500 കോടിക്ക് മുകളിലാണ് ചിത്രം സ്വന്തമാക്കിയത്.
Gadar 2 Ott Release: സണ്ണി ഡിയോളിന്റെ 'ഗദ്ദർ 2' ഒടിടിയിലെത്തി; എവിടെ കാണാം?

സമീപകാലത്ത് ഇറങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ അപ്രതീക്ഷിത വിജയം നേടിയ ചിത്രമാണ് ​ഗദ്ദാർ 2. സണ്ണി ഡിയോൾ കേന്ദ്ര കഥാപാത്രമായ ചിത്രം ബോളിവുഡിൽ ചരിത്രം സൃഷ്ടിക്കുകയാണ് ചെയ്തത്. 22 വര്‍ഷം മുന്‍പിറങ്ങിയ ഒരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമാണ് ​ഗദ്ദാർ 2. ഷാരൂഖ് ഖാന്റെ പഠാന് ശേഷം ബോളിവുഡിൽ വമ്പൻ ഹിറ്റ് സമ്മാനിച്ചത് ​ഗദ്ദാർ 2 ആണ്. തിയേറ്ററിലെ തേരോട്ടത്തിന് ശേഷം ഇപ്പോഴിതാ ചിത്രം ഒടിടിയിലും റിലീസ് ചെയ്തിരിക്കുകയാണ്.

സീ5 ആണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയത്. സീ5ൽ സബ്സ്ക്രിപ്ഷൻ എടുത്തവർക്ക് ചിത്രം കാണാൻ സാധിക്കും. ഇന്ത്യന്‍ ബോക്സ് ഓഫിസില്‍ 500 കോടിക്ക് മുകളിലാണ് ചിത്രം സ്വന്തമാക്കിയത്. പഠാനെയും ബാഹുബലി 2 നെയും പിന്നിലാക്കി ഇന്ത്യന്‍ ബോക്സ് ഓഫിസില്‍ ഏറ്റവും വേഗത്തില്‍ 500 കോടി നേടിയ ഹിന്ദി ചിത്രമായി ഗദ്ദർ 2 മാറി.

Also Read: Little Miss Rauther: ലിറ്റിൽ മിസ്സ്‌ റാവുത്തറിന് യു എ സർട്ടിഫിക്കറ്റ്; ഒക്ടോബർ 12 ന് തീയേറ്ററുകളിൽ

അനില്‍ ശര്‍മ ആണ് ചിത്രത്തിന്റെ സംവിധായകൻ. സീ സ്റ്റുഡിയോസും സംവിധായകനും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചത്. 80 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. സണ്ണി ഡിയോൾ, അമീഷ പട്ടേൽ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിൽ ഉത്കർഷ് ശർമ്മ, സിമ്രത് കൗർ, ലവ് സിൻഹ, മനീഷ് വാധ്വ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News