Mindpower Manikkuttan movie: ഞെട്ടിക്കാനൊരുങ്ങി സുധീഷ്; 'മൈൻഡ്പവർ മണിക്കുട്ടൻ' തുടങ്ങി

Mindpower Manikkuttan movie: സുധീഷ്, പുതുമുഖം ജിനീഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്  

Written by - Zee Malayalam News Desk | Last Updated : Aug 18, 2023, 01:20 PM IST
  • ചിത്രത്തിന്റെ പൂജ ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്.
  • വിഷ്ണു ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • സംഗീതവും പശ്ചാത്തല സംഗീതവും ഗോപി സുന്ദറാണ് നിർവ്വഹിക്കുന്നത്.
Mindpower Manikkuttan movie: ഞെട്ടിക്കാനൊരുങ്ങി സുധീഷ്; 'മൈൻഡ്പവർ മണിക്കുട്ടൻ' തുടങ്ങി

സുധീഷ്, പുതുമുഖം ജിനീഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു ശർമ്മ സംവിധാനം ചെയ്യുന്ന "മൈൻഡ്പവർ മണിക്കുട്ടൻ" എന്ന ചിത്രത്തിന്റെ  പൂജ ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വെച്ച് നടന്നു. തുടർന്ന് ഹൈവേ ഗാർഡൻ ഹോട്ടലിൽ വെച്ച് നടന്ന സൽകാരത്തിൽ സുധീഷ്, ജിനീഷ്,  തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, വിഷ്ണു, സംവിധായകൻ വിഷ്ണു ശർമ്മ, നിർമ്മാതാക്കൾ ആയ ശങ്കർ.എസ്, സുമേഷ് പണിക്കർ , ഗാനരചയിതാവ് രാജീവ് ആലുങ്കൽ, ക്യാമറമാൻ പി.സുകുമാരൻ തുടങ്ങി ചലച്ചിത്രരംഗത്തെ പ്രമുഖരും പങ്കെടുത്ത് സംസാരിച്ചു.

വി ജെ ഫ്ലൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശങ്കർ എസ്,സുമേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ഫാമിലി എന്റർടൈനർ ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാർ നിർവ്വഹിക്കുന്നു. സംഗീത പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ സംഗീതവും  പശ്ചാത്തല സംഗീതവും  ഗോപി സുന്ദറാണ് നിർവ്വഹിക്കുന്നത്.

ALSO READ: 'മട്ക'യിൽ നോറ ഫത്തേഹിയും; ലുക്ക് ടെസ്റ്റിനായി താരം ഹൈദരാബാദിൽ

തിരക്കഥ-ജിനീഷ്- വിഷ്ണു,ഗാനരചന- രാജീവ് ആലുങ്കൽ, മേക്കപ്പ്-മനോജ് അങ്കമാലി, വസ്ത്രാലങ്കാരം- അരുൺ മനോഹർ, കലാ സംവിധാനം- കോയാസ്,അസ്സോസ്സിയേറ്റ് ഡയറക്ടർ-മനേഷ് ഭാർഗവൻ,പ്രൊജക്ട് ഡിസൈനർ-ശശി  പൊതുവാൾ, നിർമ്മാണ നിർവ്വഹണം-വിനോദ് പറവൂർ,സ്റ്റിൽസ്-കാഞ്ചൻ,പി ആർ ഒ സുനിത സുനിൽ, പബ്ലിസിറ്റി   ഡിസൈൻ-മനോജ് ഡാവിഞ്ചി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News