Jailer: മനസ്സിലായോ സാറെ..? ജയിലറിൽ വില്ലൻ വിനായകന്റെ പ്രതിഫലം എത്രയെന്നറിയാമോ

Vinayakan Salary in Jailer: രജനിയെന്ന നായകന് ഒത്ത വില്ലനായ വിനായകൻ സിനിമയിൽ അഭിനയിക്കുന്നതിനു വേണ്ടി വാങ്ങിയ പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 16, 2023, 05:34 PM IST
  • കോളിവുഡ് ഇൻഡസ്‌ട്രിയിൽ മൂന്ന് തലമുറയോളം ആരാധകർ 'തലൈവാ..' എന്ന് വിളിക്കുന്ന ഓരേയൊരു നടൻ രജനികാന്താണ്.
  • മോഹൻലാൽ എന്ന നടനെ മലയാള സിനിമാ ആരാധകർ ലാലേട്ടൻ എന്നാണ് വിളിക്കുന്നത്.
Jailer: മനസ്സിലായോ സാറെ..? ജയിലറിൽ വില്ലൻ വിനായകന്റെ പ്രതിഫലം എത്രയെന്നറിയാമോ

രജനികാന്ത് ചിത്രമായ ജയിലർ ആ​ഗസ്റ്റ് 10 ന് റിലീസ് ചെയ്ത് ബോക്‌സ് ഓഫീസിൽ തകർത്ത് മുന്നേറുകയാണ്. നെൽസൺ ദിലീപ് കുമാറാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ആരാധകർ നൽകിയത്. സൂപ്പർ സ്റ്റാർ രജനികാന്ത് മാത്രമല്ല ജയിലറിൽ അവതരിച്ച എല്ലാവരും തന്നെ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. അത്തരത്തിൽ പ്രേക്ഷക പ്രശംസ നേടിയ അഭിനയമായിരുന്നു മലയാള നടനായ വിനായകന്റേത്.  ജയിലറിൽ വില്ലനായി എത്തിയ വിനായകൻ തനിക്ക് കിട്ടിയ നെ​ഗറ്റീവ് റോളിൽ ആറാടകുയായിരുന്നു എന്നു തന്നെ പറയാം. ബോക്സ് ഓഫീസ് പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ട് ആറാം ​ദിനത്തിൽ എത്തി നിൽക്കുന്ന സിനിമ നേടിയത് 400 കോടിയാണ്. ജയിലർ ചിത്രത്തിൽ അഭിനയിക്കുന്നതിനായി നടി നടന്മാർ വാങ്ങിയ പ്രതിഫലങ്ങൾ ഇതിനോടകം തന്നെ ചർച്ചയായിരുന്നു.

സൂപ്പർ സ്റ്റാർ രജനികാന്ത് ആണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത്. 140 കോടി. രജനിയെന്ന നായകന് ഒത്ത വില്ലനായ വിനായകൻ സിനിമയിൽ അഭിനയിക്കുന്നതിനു വേണ്ടി വാങ്ങിയ പ്രതിഫലം എത്രയെന്ന് നോക്കാം. മറ്റ് അഭിനേതാക്കളെ അപേക്ഷിച്ച് ഈ വേഷം ചെയ്യാൻ അദ്ദേഹത്തിന് പ്രതിഫലം കുറവാണ് എന്നാണ് ലഭിക്കുന്ന സൂചന. 'വർമ്മൻ' എന്ന കഥാപാത്രത്തിൽ എത്തിയ അദ്ദേഹത്തിന് ജയിലറിൽ അഭിനയിക്കാൻ 35 ലക്ഷം രൂപ പ്രതിഫലം ലഭിച്ചുവെന്നാണ് റിപ്പോർട്ട്. തമിഴിൽ ചുരുക്കം കഥാപാത്രങ്ങൾ അവതരിപ്പിച്ച വിനായകന്റെ സിനിമകൾ പ്രേക്ഷകശ്രദ്ധ നേടിയവയാണ്. പാൻ ഇന്ത്യയിലെ നിരവധി അഭിനേതാക്കൾ ജയിലറിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമാലോകത്തെ സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന രജനികാന്താണ് നായകനെങ്കിൽ മലയാളം നടൻ മോഹൻലാലും കന്നഡ നടൻ ശിവരാജ് കുമാറും അതിഥി വേഷത്തിൽ തിളങ്ങി. കൂടാതെ, ഹിന്ദി നടൻ ജാക്കി ഷ്രോഫ്, തെലുങ്ക് നടൻ സുനിൽ, നടി തമന്ന എന്നിവരും വേഷങ്ങൾ ചെയ്തിട്ടുണ്ട്. നടൻ വിനായകാണ് ചിത്രത്തിൽ വില്ലൻ വേഷം ചെയ്തിരിക്കുന്നത്.

മറ്റു അഭിനേതാക്കളുടെ പ്രതിഫല വിവരങ്ങൾ ഇങ്ങനെ 

ALSO READ: റെക്കോർഡുകൾ എല്ലാം തകർത്തു; ആറാം ദിനത്തിൽ ജയിലർ വാരിക്കൂട്ടിയത് എത്രയെന്നറിയുമോ?

രജനികാന്ത്

കോളിവുഡ് ഇൻഡസ്‌ട്രിയിൽ മൂന്ന് തലമുറയോളം ആരാധകർ 'തലൈവാ..' എന്ന് വിളിക്കുന്ന ഓരേയൊരു നടൻ രജനികാന്താണ്. ജയിലർ എന്ന ചിത്രത്തിലെ നായകനായി അഭിനയിച്ച അദ്ദേഹമാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരിക്കുന്നത്. ഒരു ചിത്രത്തിന് 100-120 കോടി രൂപ പ്രതിഫലം വാങ്ങുന്ന രജനികാന്ത് ജയിലറിന് 150 കോടി നേടിയെന്നാണ് സൂചന. അടുത്ത ചിത്രങ്ങളിൽ രജനി ഇനിയും പ്രതിഫലം കൂട്ടുമെന്ന് പറയപ്പെടുന്നു. 

മോഹൻലാൽ

മോഹൻലാൽ എന്ന നടനെ മലയാള സിനിമാ ആരാധകർ ലാലേട്ടൻ എന്നാണ് വിളിക്കുന്നത്. ജയിലറിൽ മോഹൻലാലുമായി ബന്ധപ്പെട്ട രംഗങ്ങൾ 10 മിനിറ്റിൽ താഴെയാണ്. സിനിമയുടെ ബജറ്റിന് അനുസരിച്ചായിരിക്കും മോഹൻലാൽ പ്രതിഫലം തീരുമാനിക്കുക. ബിഗ് ബജറ്റിൽ ഒരുക്കുന്ന ജയിലറിൽ അഭിനയിക്കാൻ എട്ട് കോടി രൂപ വരെ പ്രതിഫലം വാങ്ങിയെന്നാണ് സിനിമാലോകം പറയുന്നത്. 

തമന്ന..

തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ത്രിഭാഷാ ചിത്രങ്ങളിലെ സജീവ സാന്നിധ്യമാണ് തമന്ന. ആദ്യം തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച നടി ഇപ്പോൾ ഹിന്ദി സിനിമകളിലും കൂടുതൽ അഭിനയിക്കുന്നു. ഒരു സിനിമയ്ക്ക് 3-5 കോടിയാണ് പ്രതിഫലം. ജയിലറിൽ അഭിനയിച്ചതിന് മൂന്ന് കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് സൂചന. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News