സുബി സുരേഷിന്റെ വിയോഗത്തിൽ സങ്കടം അടക്കാനാകാതെ നടി മഞ്ജു പിള്ള. സുബിയുടെ മരണം വളരെ പെട്ടെന്നായി പോയെന്ന് മഞ്ജുപിള്ള പറഞ്ഞു. സീരിയസ് ആണെന്ന് മമ്മി വിളിച്ച് പറഞ്ഞപ്പോഴും ഇത്ര പെട്ടെന്ന് അവൾ പോകുമെന്ന് കരുതിയില്ല. ക്രിട്ടിക്കൽ സ്റ്റേജിൽ ഇത് മുൻപും ആശുപത്രിയിൽ കിടന്നിട്ടുണ്ട്. അപ്പോഴൊക്കെ കൂടുതൽ ശക്തയായി അവൾ തിരിച്ചു വന്നിരുന്നു. ഇത്തവണയും ശക്തിയോടെ തിരിച്ചു വരുമെന്നാണ് കരുതിയിരുന്നതെന്നും മഞ്ജുപിള്ള പറയുന്നു.
ഒറ്റയ്ക്ക് നിന്ന് പോരാടിയെടുത്ത ജീവിതമാണ് അവളുടേത്. ആരും സഹായത്തിനുണ്ടായിരുന്നില്ല. അവിടെ നിന്നാണ് എല്ലാം അവള്‍ സ്വന്തമാക്കിയതെന്ന് മഞ്ജു പറഞ്ഞു. ഒരു പ്രേമമുണ്ടായാലും ആരെയെങ്കിലും വായ്നോക്കിയാലും പോലും വിളിച്ച് പറയാന്‍ ആത്മബന്ധമുണ്ടായിരുന്ന ഉറ്റസുഹൃത്തിനെയാണ് തനിക്ക് നഷ്ടമായതെന്നും മഞ്ജു പിള്ള കൂട്ടിച്ചേര്‍ത്തു. ''പെട്ടെന്ന് വേണ്ടിയിരുന്നില്ലഡീ'' എന്നൊരു ഫേസ്ബുക്ക് പോസ്റ്റും മഞ്ജു പങ്കുവെച്ചു.
ഇന്ന് രാവിലെ 10 മണിയോടെയാണ് മലയാളികളെ ആകെ ഞെട്ടിച്ചു കൊണ്ട് സുബിയുടെ മരണവാർത്തയെത്തുന്നത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരം ഇനിയില്ല എന്നത് ഇപ്പോഴും സുബിയുടെ സഹപ്രവർത്തകർക്കടക്കം വിശ്വസിക്കാനായിട്ടില്ല. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം.
Also Read: Subi Suresh passes away: നടി സുബി സുരേഷ് അന്തരിച്ചു
മലയാളത്തിലെ മികച്ച അവതാരകരില്‍ ഒരാള്‍ കൂടി ആയിരുന്ന സുബി സുരേഷ് ഏഷ്യാനെറ്റിലെ സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന പരിപാടി സുബിയ്ക്ക് കൂടുതല്‍ ആരാധകരെ നേടിക്കൊടുത്തു. കൈരളി ടിവിയിലും സുബി പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. രാജസേനന്റെ കനക സിംഹാസനത്തിലൂടെ ബിഗ് സ്ക്രീനിൽ അരങ്ങേറിയ താരം ഇരുപതോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...