സൂരരൈ പോട്ര് ഹിന്ദി റീമേക്കിൻറെ ചിത്രീകരണം ആരംഭിച്ചു. നടൻ അക്ഷയ്കുമാറാണ് സൂര്യയുടെ വേഷം ചിത്രത്തിൽ ചെയ്യുന്നത്. അപർണ ബാലമുരളി ചെയ്ത് ബൊമ്മിയുടെ കഥാപാത്രത്തെ രാധികാ മദനാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ ഷൂട്ടിങ്ങ് ലോക്കേഷനിൽ നിന്നുള്ള പൂജാ വീഡിയോ ഇതിനോടകം അക്ഷയ്കുമാർ പങ്കുവെച്ചിരുന്നു.
സുധ കൊങ്കരയും വീഡിയോയിലുണ്ടായിരുന്നു. ചിത്രത്തിൻറെ തുടക്കമെന്ന നിലയിൽ ക്ളാപ്പ് ബോർഡുമായി നിൽക്കുന്ന അക്ഷയ് കുമാറും തേങ്ങ ഉടക്കുന്ന രാധികയുമായിരുന്നു വീഡിയോയിൽ. ട്വിറ്ററിൽ വീഡിയോ ഇതിനോടകം വൈറലായിരുന്നു.
Also Read : Sumesh & Ramesh : സുമേഷ് & രമേശ് തരുന്നത് വലിയ സന്തോഷം; ദേവിക കൃഷ്‌ണന്റെ അഭിമുഖം
ഇതുവരെ പേരിട്ടിട്ടില്ലാത്ത ഞങ്ങളുടെ സിനിമയുടെ ചിത്രീകരണം ഞങ്ങൾ ആരംഭിക്കുന്നു. പേര് സംബന്ധിച്ച് നിങ്ങൾക്കും നിർദ്ദേശങ്ങൾ നൽകാം. എന്നായിരുന്നു അക്ഷയ് കുമാറിൻറെ പോസ്റ്റിൻറെ പൂർണ രൂപം. അതേ സമയം 2D എൻറർടെയിനറിൻറെ ബാനറിൽ സൂര്യ തന്നെയാണ് ചിത്രത്തിൻറെ ഹിന്ദി പതിപ്പും നിർമ്മിക്കുന്നത്.
With the auspicious coconut-breaking and a small prayer in our heart, we begin the filming of our yet untitled film which is about dreams and the power of it In case you’ll have any title suggestions, do share and of course your best wishes pic.twitter.com/nSUmWXbWlK
— Akshay Kumar (@akshaykumar) April 25, 2022
Also Read : Babu Antony: സംവിധായകനും ഗായകനും ബാബു ആന്റണി തന്നെ, പുതിയ മ്യൂസിക്ക് വീഡിയോ പുറത്തിറക്കി
സുധ കൊങ്കര സംവിധാനം ചെയ്ത് സൂര്യ അപർണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് സൂരറൈ പോട്ര്. എയർ ഡെക്കാൻ സ്ഥാപകൻ ജി. ആർ. ഗോപിനാഥിന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹിന്ദി പതിപ്പിന് സംഗീതം നൽകുന്നത് ജി.വി പ്രകാശും, ഛായാഗ്രഹണം നികേത് ബൊമ്മിയുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...