'Kacha Badam' Singer Bhuban Badyakar : കച്ചാ ബദാം ഗായകൻ ഭൂപൻ ഭട്യാകറുടെ കാർ അപകടത്തിൽ പെട്ടു

Kacha Badam Singer Bhuban Badyakar Accident പശ്ചിമ ബംഗാളിലെ ബീർഭും ജില്ലയിലെ കുരൾജൂറി ഗ്രാമത്തിലെ കപ്പലണ്ടി കച്ചവചക്കാരനായിരുന്നു ഭട്യാകർ.

Written by - Zee Malayalam News Desk | Last Updated : Mar 1, 2022, 12:31 PM IST
  • പുതിയ കാർ ഓടിച്ച് പഠിക്കുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്.
  • അപകടം സംഭവച്ചതിന് തുടർന്ന് ഭട്യാകറെ ഉടൻ സമീപത്തെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.
  • നെഞ്ചിന്റെ ഭാഗത്ത് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്.
  • പശ്ചിമ ബംഗാളിലെ ബീർഭും ജില്ലയിലെ കുരൾജൂറി ഗ്രാമത്തിലെ കപ്പലണ്ടി കച്ചവചക്കാരനായിരുന്നു ഭട്യാകർ.
'Kacha Badam' Singer Bhuban Badyakar : കച്ചാ ബദാം ഗായകൻ ഭൂപൻ ഭട്യാകറുടെ കാർ അപകടത്തിൽ പെട്ടു

കൊൽക്കത്ത : സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരുന്ന കച്ചാ ബദാം പാട്ടിന്റെ ഗായകൻ ഭൂപൻ ഭട്യാകറുടെ ('Kacha Badam' Singer Bhuban Badyakar) കാർ അപകടത്തിൽ പെട്ടു. ഇന്നലെ തിങ്കളാഴ്ച ബഡ്യാക്കർ തന്റെ പുതിയ കാർ ഓടിച്ച് പഠിക്കുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്. അപകടം സംഭവച്ചതിന് തുടർന്ന് ഭട്യാകറെ ഉടൻ സമീപത്തെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചിന്റെ ഭാഗത്ത് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്.

പശ്ചിമ ബംഗാളിലെ ബീർഭും ജില്ലയിലെ കുരൾജൂറി ഗ്രാമത്തിലെ കപ്പലണ്ടി കച്ചവചക്കാരനായിരുന്നു ഭട്യാകർ. തന്റെ വിൽപനയ്ക്കായി ആലപിച്ച ഗാനം ഒറ്റ രാത്രികൊണ്ട് വൈറലായതോടെ ഭട്യാകർ സോഷ്യൽ മീഡിയയിൽ ഒരു താരമായിരിക്കുകയാണ്. 

ALSO READ : Karikku New Series : കരിക്ക് സാമർത്ഥ്യ ശാസ്ത്രവുമായി വീണ്ടുമെത്തുന്നു; ടീസർ റിലീസ് ചെയ്തു

കപ്പലണ്ടി വിൽക്കുന്നതിനിടെ ബഡ്യാക്കർ ആലപിക്കുന്ന ഗാനം എക്താര എന്ന യുട്യൂബ് ചാനലിലൂടെയാണ് പുറംലോകം അറിഞ്ഞ് തുടങ്ങിയത്. പിന്നീട് ബഡ്യാക്കറുടെ ഗാനം പലരും ഏറ്റെടുത്തതോടെ ഒരു താരമായി മാറുകയായിരുന്നു ബംഗാളിൽ നിന്നുള്ള ഈ കപ്പലണ്ടി കച്ചവടക്കാരൻ.

ശേഷം ഭട്യാകർ തന്റെ തൊഴിൽ അവസാനിച്ച് സോഷ്യൽ മീഡിയ താരമായി മാറുകയായിരുന്നു. നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സാണ് ഭട്യാകറുടെ ഗാനങ്ങൾക്ക് റീൽസ് വീഡിയോകൾ ഒരുക്കിയിരിക്കുന്നത്. 2021ലെ ഏറ്റവും ട്രെൻഡിങ് ഗാനങ്ങളിൽ ഒന്നായിരുന്നു കച്ചാ ബദാം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News