Sita Ramam OTT Release Update : ദുൽഖർ സൽമാന്റെ സീതാരാമം ഉടൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Sita ramam Movie OTT Release Update :  ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് ആമസോൺ പ്രൈം വീഡിയോസാണ്. നാളെ, സെപ്റ്റംബർ 9 അർധരാത്രി മുതലാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീമിങ് ആരംഭിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Sep 8, 2022, 06:34 PM IST
  • ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് ആമസോൺ പ്രൈം വീഡിയോസാണ്.
  • നാളെ, സെപ്റ്റംബർ 9 അർധരാത്രി മുതലാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീമിങ് ആരംഭിക്കുന്നത്.
  • ആഗസ്റ്റ് 5 ന് ആഗോളതലത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് സീതാരാമം. തീയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം നേടാൻ സാധിച്ച ചിത്രം വൻ ഹിറ്റായി മാറിയിരുന്നു.
Sita Ramam OTT Release Update : ദുൽഖർ സൽമാന്റെ സീതാരാമം ഉടൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

ദുൽഖർ സൽമാന്റെ തീയേറ്ററുകളിൽ ഏറെ ശ്രദ്ധ നേടിയ ചിത്രം സീതാരാമം ഉടൻ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എത്തും. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് ആമസോൺ പ്രൈം വീഡിയോസാണ്. നാളെ, സെപ്റ്റംബർ 9 അർധരാത്രി മുതലാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീമിങ് ആരംഭിക്കുന്നത്.  ആഗസ്റ്റ് 5 ന് ആഗോളതലത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് സീതാരാമം. തീയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം നേടാൻ സാധിച്ച ചിത്രം വൻ ഹിറ്റായി മാറിയിരുന്നു. ആദ്യം ചിത്രം തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലായിരുന്നു റിലീസ് ചെയ്ത ചിത്രം വൻ ഹിറ്റായി മാറിയതോടെ ചിത്രത്തിൻറെ ഹിന്ദി പതിപ്പും റിലീസ് ചെയ്തിരുന്നു. സെപ്റ്റംബർ 2 മുതലാണ് ഹിന്ദി പതിപ്പ് പ്രദർശനത്തിന് എത്തിയത്.

ബോക്സ് ഓഫീസിൽ ചിത്രം വൻ വിജയമായിരുന്നു. 'സീതാ രാമം' ഇതുവരെ ബോക്സ് ഓഫീസില്‍ 50 കോടിയിലധികം കളക്ഷൻ നേടിയിട്ടുണ്ട്. കേരളത്തില്‍ ആദ്യ ദിനം 350 ഷോകളായിരുന്നുവെങ്കില്‍ മൂന്നാം ദിവസം അത് അഞ്ഞൂറിലധികം ആയി മാറിയിരുന്നു. തമിഴ്‌നാട്ടില്‍ 200 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിവസം 250 തീയറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചത്. ലോകമെമ്പാടും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സീതാരാമത്തിലൂടെ യുഎസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളി താരം എന്ന റെക്കോര്‍ഡ് ദുല്‍ഖര്‍ സ്വന്തമാക്കി കഴിഞ്ഞു. യു.എസ് പ്രീമിയറുകളില്‍ നിന്നടക്കം 21,00,82 ഡോളര്‍ (1.67 കോടിയിലേറെ) ആണ് ആദ്യദിനം സീതാരാമം കരസ്ഥമാക്കിയത്. ഹനു രാഘവപ്പുഡി ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

ALSO READ: Sita Ramam : സീതാരാമത്തിന്റെ ഹിന്ദി പതിപ്പ് ഉടനെത്തും; ട്രെയ്‌ലർ പുറത്തുവിട്ടു

ദുല്‍ഖര്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തിയത്. ദുല്‍ഖര്‍ തന്നെയാണ് മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം.

പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും വിശാല്‍ ചന്ദ്രശേഖര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സ്വപ്ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍: സുനില്‍ ബാബു, കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസല്‍ അലി ഖാന്‍, കോസ്റ്റ്യൂം ഡിസൈനര്‍: ശീതള്‍ ശര്‍മ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഗീതാ ഗൗതം, പിആര്‍ഒ: ആതിര ദില്‍ജിത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News