UAE Golden Visa: അമൃത സുരേഷിന് യുഎഇ ഗോള്‍ഡന്‍ വിസ

UAE Golden Visa: മലയാളം ഉള്‍പ്പെടെ നിരവധി ചലച്ചിത്ര സംഗീത മേഖലയില്‍ നിന്നും വലിയൊരു വിഭാഗം താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തതും ഇസിഎച്ച് ഡിജിറ്റല്‍ മുഖേനയായിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Jan 16, 2023, 11:53 AM IST
  • പ്രശസ്ത ഗായിക അമൃത സുരേഷിന് യുഎഇ ഗോള്‍ഡന്‍ വിസ
  • ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്തെത്തി സിഇഒ ഇഖ്ബാലില്‍ നിന്നും അമൃത യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി
UAE Golden Visa: അമൃത സുരേഷിന് യുഎഇ ഗോള്‍ഡന്‍ വിസ

ദുബായ്: UAE Golden Visa: പ്രശസ്ത ഗായിക അമൃത സുരേഷിന് യുഎഇ ഗോള്‍ഡന്‍ വിസ. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്തെത്തി സിഇഒ ഇഖ്ബാലില്‍ നിന്നും അമൃത യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. നേരത്തെ മലയാളം ഉള്‍പ്പെടെ നിരവധി ചലച്ചിത്ര സംഗീത മേഖലയില്‍ നിന്നും വലിയൊരു വിഭാഗം താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തതും ഇസിഎച്ച് ഡിജിറ്റല്‍ മുഖേനയായിരുന്നു.

Also Read: UAE Golden Visa: നടി ആശ ശരത്തിന് യുഎഇ ഗോള്‍ഡന്‍ വിസ

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കും യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. ഈ വിസയ്ക്ക് പത്ത് വര്‍ഷത്തെ കാലാവധിയാണ് ഉള്ളത് കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ഇത് പുതുക്കി നല്‍കുകയും ചെയ്യും. പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ടോവിനോ തോമസ്, ദുൽഖർ, ഫഹദ്, മഞ്ജു വാര്യർ, ലെന, ആശ ശരത്ത്, അമല പോൾ എന്നിവർക്ക് ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. 

Also Read: ചൊവ്വ നേർരേഖയിൽ; ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയും; ലഭിക്കും വൻ ധനലാഭം

ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ സർക്കാർ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇയുടെ ലക്ഷ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News