Golden Visa : പ്രമുഖ നടിയും വ്യവസായിയുമായ രാധാ നായർക്ക് ഗോൾഡൻ വിസ

യുഎഇയുടെ സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് സംഭാവന നൽകാൻ ഈ ബഹുമതി എന്നെ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് രാധാ നായർ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Sep 27, 2022, 04:00 PM IST
  • അബുദാബി ഫിലിം കമ്മീഷൻ ലൊക്കേഷൻസ് ആൻഡ് ഗവൺമെന്റ് റിസോഴ്‌സ് മേധാവി എച്ച് എച്ച് സമീർ മുഹമ്മദ് അൽ ജാബേരി രാധാ നായർക്ക് ഗോൾഡൻ വിസ കൈമാറി.
  • യുഎഇയുടെ സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് സംഭാവന നൽകാൻ ഈ ബഹുമതി എന്നെ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് രാധാ നായർ പറഞ്ഞു.
  • വിവിധ മേഖലകളിലെ പ്രമുഖർക്കാണ്​ യു.എ.ഇ ഗോൾഡൻ വിസ നൽകുന്നത്​.
Golden Visa : പ്രമുഖ നടിയും വ്യവസായിയുമായ രാധാ നായർക്ക് ഗോൾഡൻ വിസ

അബുദാബി: പ്രമുഖ ദക്ഷിണേന്ത്യൻ നടിയും ഉദയ സമുദ്ര ഗ്രൂപ്പിന്റെ ഡയറക്ടറുമായ ശ്രീമതി രാധാ നായർക്ക് ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. അബുദാബി ഫിലിം കമ്മീഷൻ ലൊക്കേഷൻസ് ആൻഡ് ഗവൺമെന്റ് റിസോഴ്‌സ് മേധാവി എച്ച് എച്ച് സമീർ മുഹമ്മദ് അൽ ജാബേരി രാധാ നായർക്ക് ഗോൾഡൻ വിസ കൈമാറി.

 “പ്രശസ്തമായ യുഎഇ ഗോൾഡൻ വിസ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. യുഎഇ സർക്കാരിനും മിനി ശർമ്മയ്ക്കും അബുദാബി ഫിലിം കമ്മീഷനും ക്രിയേറ്റീവ് മീഡിയ അതോറിറ്റിക്കും ഞാൻ പൂർണ്ണഹൃദയത്തോടെ നന്ദി പറയുന്നു.  ഞങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ കേരളത്തിൽ നന്നായി സ്ഥാപിതമാണ്.  ഞങ്ങൾക്ക് ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും കൺവെൻഷൻ സെന്ററുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ശൃംഖലയുണ്ട്. യുഎഇയുടെ സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് സംഭാവന നൽകാൻ ഈ ബഹുമതി എന്നെ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് രാധാ നായർ പറഞ്ഞു.

ALSO READ: Golden Visa: മലയാളി പെൺകുട്ടിക്ക് ഗോൾഡൻ വിസ, പഠനമികവിന് അംഗീകാരം

കഴിഞ്ഞ ദിവസം എം.കെ. മുനീർ എം.എൽ.എക്ക്​ യു.എ.ഇയുടെ ഗോൾഡൻ വിസ ലഭിച്ചിരുന്നു. ദുബൈയിൽ നടന്ന ചടങ്ങിൽ അദ്ദേഹം ഗോൾഡൻ വിസ ഏറ്റ വാങ്ങിയിരുന്നു. പത്ത് വര്ഷം വരെ കാലാവധിയുള്ള ഗോൾഡൻ വിസയാണ് അദ്ദേഹത്തിന് കൈമാറിയത്. ഗോൾഡൻ വിസ ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ എംഎൽഎയാണ് എംകെ മുനീർ.  യു.എ.ഇയിൽ സന്ദർശനത്തിനെത്തിയതാണ്​ എം.എൽ.എ വിസ ഏറ്റ് വാങ്ങി. വിവിധ മേഖലകളിലെ പ്രമുഖർക്കാണ്​ യു.എ.ഇ ഗോൾഡൻ വിസ നൽകുന്നത്​.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News