Kothu First Look | സിബി മലയിൽ ചിത്രം 'കൊത്തി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ഹേമന്ദ് കുമാര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ്

Written by - Zee Malayalam News Desk | Last Updated : Jan 1, 2022, 10:49 PM IST
  • ആറ് വർഷത്തിന് ശേഷമാണ് സിബി മലയിൽ വീണ്ടും ഒരു സിനിമ സംവിധാനം ചെയ്യുന്നത്.
  • ആസിഫിനെയും റോഷനെയുമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക.
  • രാഷ്ട്രീയ കൊലപാതകം പശ്ചാത്തലമാക്കുന്ന ചിത്രമാണ് ഇതെന്നാണ് സൂചന.
Kothu First Look | സിബി മലയിൽ ചിത്രം 'കൊത്തി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ആസിഫ് അലി, റോഷൻ മാത്യൂ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബി മലയിൽ ഒരുക്കുന്ന കൊത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ആറ് വർഷത്തിന് ശേഷമാണ് സിബി മലയിൽ വീണ്ടും ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ആസിഫിനെയും റോഷനെയുമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. രാഷ്ട്രീയ കൊലപാതകം പശ്ചാത്തലമാക്കുന്ന ചിത്രമാണ് ഇതെന്നാണ് സൂചന.

 

ഹേമന്ദ് കുമാര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ്. 'അയ്യപ്പനും കോശി'യും നിര്‍മ്മിച്ച ബാനര്‍ ആണിത്.

Also Read: Monster | ഡാൻസ് ചെയ്ത് ലക്കി സിം​ഗ്, മോൺസ്റ്ററിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

"ബന്ധങ്ങൾ ശിഥിലമാകുമ്പോൾ, മറുപക്ഷത്തിന്‍റെ കൊടി ഉയരെ പാറുന്നത് കാണുമ്പോൾ, ലോഹവും തീയും ആയുധമാകും. അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം. ഈ കാലത്തിന് സമർപ്പിക്കുന്നു ഈ ചിത്രം. ഒരു കൈയെങ്കിലും ആയുധത്തിൽ നിന്ന് പിൻവാങ്ങുമെങ്കിൽ നമുക്ക് ഈ ചിത്രം സമാനതകളില്ലാത്ത വിജയം" - ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ട് സംവിധായകൻ രഞ്ജിത്ത് ബാലകൃഷ്ണൻ കുറിച്ചത്.

Also Read: RRR Release Postponed: 'ചില സാഹചര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ല' ; ആർആർആറിന്റെ റിലീസിങ് തീയതി നീട്ടി

നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍, എഡിറ്റിംഗ് റതിന്‍ രാധാകൃഷ്‍ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഗിരീഷ് മാരാര്‍, സംഗീതം കൈലാഷ് മേനോന്‍, പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ് രഞ്ജിത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവ്, സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News