Veyil Movie | വൈകാരിക മുഹൂർത്തങ്ങളുമായി 'വെയിൽ' ട്രെയിലർ

സിദ്ധാർഥ് എന്ന കഥാപാത്രത്തെയാണ് ആണ് ഷെയ്ൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 26, 2022, 12:24 PM IST
  • സിനിമയിൽ 6 ഗാനങ്ങൾ ആണ് ഉള്ളത്.
  • തമിഴിൽ പ്രശസ്തനായ പ്രദീപ്‌ കുമാർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
  • പ്രദീപിന്റെ ആദ്യ മലയാള ചിത്രമാണ് വെയിൽ.
Veyil Movie | വൈകാരിക മുഹൂർത്തങ്ങളുമായി 'വെയിൽ' ട്രെയിലർ

ഷെയ്ൻ നി​ഗം നായകനാകുന്ന വെയിൽ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. പലവിധ പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്ത് നവാഗതനായ ശരത് സംവിധാനം ചെയുന്ന ചിത്രത്തിന്റെ ട്രെയിലർ മമ്മൂട്ടിയാണ് പുറത്തുവിട്ടത്.

ഷൈൻ ടോം ചാക്കോ, ജയിംസ് എലിയ എന്നിവരെ കൂടാതെ നവാഗതരായ ശ്രീരേഖ, സോനാ ഒളിക്കൽ, മെറിൻ ജോസ്, ഇമ്രാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. വെയിലിലെ പ്രകടനത്തിന് ശ്രീരേഖ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരുന്നു. 

Also Read: Bhoothakaalam Trailer : "48 മണിക്കൂർ ഒരാൾ ഉറങ്ങാതിരുന്നാൽ എന്ത് സംഭവിക്കും?" - ഷെയിൻ നിഗത്തിന്റെ ഭൂതകാലം പറയും

സിദ്ധാർഥ് എന്ന കഥാപാത്രത്തെയാണ് ആണ് ഷെയ്ൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജീവിതത്തിലെ പല സന്ദർഭങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന അമ്മയുടെയും രണ്ടു ആൺ മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്.

സിനിമയിൽ 6 ഗാനങ്ങൾ ആണ് ഉള്ളത്. തമിഴിൽ പ്രശസ്തനായ പ്രദീപ്‌ കുമാർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രദീപിന്റെ ആദ്യ മലയാള ചിത്രമാണ് വെയിൽ. ജനുവരി 28 നാണ് ചിത്രം റിലീസ് തീരുമാനിച്ചിരിക്കുന്നത്. 

Also Read: Mahaan OTT Release | വിക്രം-ധ്രുവ് വിക്രം ചിത്രം മഹാൻ നേരിട്ട് OTT വഴി റിലീസ് ചെയ്യും; തിയതി പ്രഖ്യാപിച്ചു

ശരത് തന്നെയാണ് ചിത്രത്തിത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സുധി കോപ്പ, ഗീതി സംഗീതിക, അനന്തു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗുഡ്‌വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷാസ് മുഹമ്മദ്. എഡിറ്റിംഗ്  പ്രവീൺ പ്രഭാകർ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News