Shamna Kasim Pregnancy : "ഞാൻ ഒരു അമ്മയാകാൻ പോകുന്നു"; പുതുവർഷത്തിൽ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ഷംന കാസിം

Shamna Kasim Pregnancy News : താൻ അമ്മയാകാൻ പോകുന്നുവെന്നാണ് താരം അറിയിച്ചത്.  2022 തനിക്ക് വളരെയധികം പ്രത്യേകതകൾ നിറഞ്ഞ വർഷമായിരുന്നുവെന്നും. ഈ വർഷം ഒരുപാട് സന്തോഷങ്ങൾ തനിക്ക് ലഭിച്ചുവെന്നും താരം പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jan 1, 2023, 03:53 PM IST
  • ഇൻസ്റ്റാഗ്രാമിലെ തന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഷംന കാസിം തന്റെ ജീവിതത്തിലെ പുതിയ വിശേഷം അറിയിച്ചത്.
  • താൻ അമ്മയാകാൻ പോകുന്നുവെന്നാണ് താരം അറിയിച്ചത്.
  • 2022 തനിക്ക് വളരെയധികം പ്രത്യേകതകൾ നിറഞ്ഞ വർഷമായിരുന്നുവെന്നും. ഈ വർഷം ഒരുപാട് സന്തോഷങ്ങൾ തനിക്ക് ലഭിച്ചുവെന്നും താരം പറഞ്ഞു.
Shamna Kasim Pregnancy : "ഞാൻ ഒരു അമ്മയാകാൻ പോകുന്നു"; പുതുവർഷത്തിൽ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ഷംന കാസിം

പുതുവർഷത്തിൽ സന്തോഷ വാർത്ത പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഷംന കാസിം. ഇൻസ്റ്റാഗ്രാമിലെ തന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഷംന കാസിം തന്റെ ജീവിതത്തിലെ പുതിയ വിശേഷം അറിയിച്ചത്. താൻ അമ്മയാകാൻ പോകുന്നുവെന്നാണ് താരം അറിയിച്ചത്.  2022 തനിക്ക് വളരെയധികം പ്രത്യേകതകൾ നിറഞ്ഞ വർഷമായിരുന്നുവെന്നും. ഈ വർഷം ഒരുപാട് സന്തോഷങ്ങൾ തനിക്ക് ലഭിച്ചുവെന്നും താരം പറഞ്ഞു. 

ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭർത്താവ്. പുതിയ വിശേഷം പങ്കുവെച്ച് കൊണ്ടുള്ള വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് അഭിനന്ദനവും അറിയിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഒക്കെ തന്നെ സജീവമായി നിൽക്കുന്ന താരമാണ് ഷംന കാസിം. 2022 ഒക്ടോബറിൽ ദുബൈയിൽ വെച്ച് നടന്ന ഒരു ചടങ്ങിൽ വെച്ചാണ് ഷംനയും ഷാനിദും വിവാഹിതരായത്.

ALSO READ: Shamna Kasim: 'നന്ദി, പ്രിയനേ, ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണെന്ന് എന്നെ തോന്നിപ്പിക്കുന്നതിന്'; പ്രിയതമനെക്കുറിച്ച് കുറിപ്പുമായി ഷംന കാസിം

വിവാഹത്തിന് ശേഷം ഷംന കാസിം പങ്കുവെച്ച ഒരു കുറുപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. “ഞാൻ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ ആയിരിക്കില്ല, അല്ലെങ്കിൽ ഒരു നല്ല പങ്കാളിയുടെ എല്ലാ സ്വഭാവങ്ങളും എനിക്കില്ല, പക്ഷേ നിങ്ങൾ ഒരിക്കലും എന്നിൽ ഒരു കുറവും വരുത്തിയിട്ടില്ല.'' ഷംന ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ''ഞാൻ ആരാണെന്നത് മാത്രമായി നിങ്ങൾ എന്നെ സ്നേഹിച്ചു, എന്നെ മാറ്റാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നിലെ ഏറ്റവും മികച്ചത് പുറത്തെടുത്ത് സ്വയം മുന്നോട്ട് പോകാൻ അതെന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇന്ന്, നമ്മുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ഞാനും നിങ്ങളും ഒന്നിച്ചുള്ള ഒരു മഹത്തായയാത്ര ആരംഭിക്കുകയാണ്. ഇത് അൽപ്പം അമിതമാണെന്ന് എനിക്കറിയാം, പക്ഷേ എപ്പോഴും എന്തിനും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുമെന്നും നിങ്ങളെ എന്നേക്കും സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു,” ഷംന കാസിം  കുറിപ്പിൽ വ്യക്തമാക്കി.

വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും ഷംന തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചിരുന്നു. ‘കുടുംബത്തിന്റെ അനുഗ്രഹത്തോടെ ഞാന്‍ പുതിയൊരു ജീവിതത്തിലേയ്ക്കു കടക്കുന്നു’ എന്നാണ് ഷംന തന്റെ പ്രിയതമനെ പരിചയപ്പെടുത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News