Shamna Kasim: 'നന്ദി, പ്രിയനേ, ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണെന്ന് എന്നെ തോന്നിപ്പിക്കുന്നതിന്'; പ്രിയതമനെക്കുറിച്ച് കുറിപ്പുമായി ഷംന കാസിം

Shamna Kasim: ദുബായില്‍ വച്ചായിരുന്നു നടി ഷംന കാസിമിൻറെയും ബിസിനസുകാരനുമായ ഷാനിദ് ആസിഫ് അലിയുടെയും വിവാഹവും റിസപ്ഷനും. റിസപ്ഷനിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് ഷംന കാസിം. 

Written by - Zee Malayalam News Desk | Last Updated : Oct 26, 2022, 12:52 PM IST
  • വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും ഷംന തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചിരുന്നു
  • ‘കുടുംബത്തിന്റെ അനുഗ്രഹത്തോടെ ഞാന്‍ പുതിയൊരു ജീവിതത്തിലേയ്ക്കു കടക്കുന്നു’ എന്നാണ് ഷംന തന്റെ പ്രിയതമനെ പരിചയപ്പെടുത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്
Shamna Kasim: 'നന്ദി, പ്രിയനേ, ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണെന്ന് എന്നെ തോന്നിപ്പിക്കുന്നതിന്'; പ്രിയതമനെക്കുറിച്ച് കുറിപ്പുമായി ഷംന കാസിം

കഴിഞ്ഞ ദിവസമായിരുന്നു നടി ഷംന കാസിമും ബിസിനസുകാരനുമായ ഷാനിദ് ആസിഫ് അലിയും തമ്മിൽ വിവാഹിതരായത്. ദുബായില്‍ വച്ചായിരുന്നു താരത്തിന്റെ വിവാഹവും റിസപ്ഷനും. റിസപ്ഷനിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് ഷംന കാസിം. “നന്ദി, പ്രിയനേ, ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണെന്ന് എന്നെ എപ്പോഴും തോന്നിപ്പിക്കുന്നതിന്,” എന്നാണ് ഷംന ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ് ആസിഫ് അലി.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Shamna Kkasim ( purnaa ) (@shamnakasim)

“ഞാൻ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ ആയിരിക്കില്ല, അല്ലെങ്കിൽ ഒരു നല്ല പങ്കാളിയുടെ എല്ലാ സ്വഭാവങ്ങളും എനിക്കില്ല, പക്ഷേ നിങ്ങൾ ഒരിക്കലും എന്നിൽ ഒരു കുറവും വരുത്തിയിട്ടില്ല.'' ഷംന ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ''ഞാൻ ആരാണെന്നത് മാത്രമായി നിങ്ങൾ എന്നെ സ്നേഹിച്ചു, എന്നെ മാറ്റാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നിലെ ഏറ്റവും മികച്ചത് പുറത്തെടുത്ത് സ്വയം മുന്നോട്ട് പോകാൻ അതെന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇന്ന്, നമ്മുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ഞാനും നിങ്ങളും ഒന്നിച്ചുള്ള ഒരു മഹത്തായയാത്ര ആരംഭിക്കുകയാണ്. ഇത് അൽപ്പം അമിതമാണെന്ന് എനിക്കറിയാം, പക്ഷേ എപ്പോഴും എന്തിനും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുമെന്നും നിങ്ങളെ എന്നേക്കും സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു,” ഷംന കാസിം മറ്റൊരു കുറിപ്പിൽ വ്യക്തമാക്കി.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Shamna Kkasim ( purnaa ) (@shamnakasim)

വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും ഷംന തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചിരുന്നു. ‘കുടുംബത്തിന്റെ അനുഗ്രഹത്തോടെ ഞാന്‍ പുതിയൊരു ജീവിതത്തിലേയ്ക്കു കടക്കുന്നു’ എന്നാണ് ഷംന തന്റെ പ്രിയതമനെ പരിചയപ്പെടുത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News