Sardar movie: യു/എ സര്‍ട്ടിഫിക്കറ്റ് കിട്ടി; ഇനി ദീപാവലി വെടിക്കെട്ടായി കാര്‍ത്തിയുടെ 'സർദാർ' എത്തും

ദീർഘ കാലത്തെ കഠിനാധ്വാനത്തിലൂടെ ഒരു ബ്രമാണ്ഡ സിനിമയായാണ് കാർത്തി ചിത്രത്തെ പിഎസ് മിത്രൻ ഒരുക്കിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 14, 2022, 11:02 AM IST
  • പിഎസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
  • രണ്ട് മണിക്കൂറും 40 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം.
  • വൻ വിജയത്തിളക്കത്തിൽ നിൽക്കുന്ന കാർത്തിയുടെ സർദാറിനായി പ്രേക്ഷകരുടെ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
Sardar movie: യു/എ സര്‍ട്ടിഫിക്കറ്റ് കിട്ടി; ഇനി ദീപാവലി വെടിക്കെട്ടായി കാര്‍ത്തിയുടെ 'സർദാർ' എത്തും

കാർത്തി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സർദാർ. ചിത്രത്തിന്റെ സെൻസറിം​ഗ് പൂർത്തിയായ വിവരം അണിയറക്കാർ പുറത്തുവിട്ടു. പിഎസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 40 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. വൻ വിജയത്തിളക്കത്തിൽ നിൽക്കുന്ന കാർത്തിയുടെ സർദാറിനായി പ്രേക്ഷകരുടെ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജി വി പ്രകാശ്‍ കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഒക്ടോബർ 21ന് ചിത്രം റിലീസ് ചെയ്യും. 

പി.എസ്. മിത്രൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം വൻ മുതൽ മുടക്കിൽ, ദീർഘ കാലത്തെ കഠിനാധ്വാനത്തിലൂടെ ഒരു ബ്രമാണ്ഡ സിനിമയായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റ് സംവിധായകനും സൂപ്പർ ഹിറ്റ് നായകനും കൈ കോർക്കുന്നുവെന്നതാണ് ഈ സിനിമയുടെ ആദ്യ സവിശേഷത. ലൈലയും പ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നു. ചുങ്കെ പാണ്ഡെ, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. 

Also Read: Sardar: കാർത്തിയുടെ ദീപാവലി വെടിക്കെട്ട് 'സർദാർ'; അടുത്ത ഹിറ്റ് പ്രതീക്ഷിച്ച് ആരാധകർ

 

സർദാർ എന്നാൽ പേർഷ്യൻ ഭാഷയിൽ പടത്തലവൻ എന്നാണ് അർഥം. ഒരു സ്പൈ ത്രില്ലർ സിനിമയാണ് സർദാർ. രാജ്യത്തിൻ്റെ സുരക്ഷാ ( മിലിട്ടറി) രഹസ്യങ്ങൾ ചോർത്തുന്ന ജോലി മാത്രമല്ല ചാരപ്രവൃത്തിയെന്ന് വെളിപ്പെടുത്തുന്ന പ്രമേയമാണ് ' സർദാർ ' കൈകാര്യം ചെയ്തിരിക്കുന്നത്. വളരെ സിമ്പിളായ ഒരു സ്ഥലത്ത് നിന്ന് തുടങ്ങി ഉന്നതങ്ങൾ ലക്ഷ്യം വെച്ച് അന്താരാഷ്ട്ര തലം വരെ ഇത് നീളുന്നു. അന്താരാഷ്ട്ര രാഷ്ട്രീയവും ഇതിലുണ്ട്. ഇത് സാധാരണക്കാരനെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് സർദാറിലൂടെ പറയുന്നത്. 

റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലക്ഷ്‍മണ്‍ കുമാറാണ് 'സര്‍ദാര്‍' നിര്‍മ്മിക്കുന്നത്. ഫോർച്യൂൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. വ്യത്യസ്‍ത ​ഗെറ്റപ്പുകളിൽ എത്തുന്ന കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർക്ക് കാണാൻ സാധിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News