Salman Khan: അച്ഛനാകാന്‍ ആഗ്രഹമുണ്ട്, ഇന്ത്യന്‍ നിയമം അനുവദിക്കുന്നില്ലെന്ന് സല്‍മാന്‍ഖാന്‍

Bollywood Actor Salmankhan: അച്ഛനാകാന്‍ ആഗ്രഹമുണ്ട്,  ഇന്ത്യന്‍ നിയമം അനുവദിക്കുന്നില്ലെന്ന്  സല്‍മാന്‍ഖാന്‍

Written by - Zee Malayalam News Desk | Last Updated : May 1, 2023, 12:04 PM IST
  • തനിക്ക് കുട്ടികളെ വലിയ ഇഷ്ടമാണെന്നും അച്ഛനാകാന്‍ ആഗ്രഹിക്കുന്നുവെന്നും സല്‍മന്‍ ഖാന്‍.
  • സല്‍മാന്റെ മാതാപിതാക്കളുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് നടന്റെ വിവാഹം കാണുകയെന്നത്.
  • വാടക ഗര്‍ഭധാരണത്തിലൂടെ അച്ഛനായ കരണ്‍ ജോഹറിനെക്കുറിച്ചും സല്‍മാന്‍ പറഞ്ഞു.
Salman Khan: അച്ഛനാകാന്‍ ആഗ്രഹമുണ്ട്,  ഇന്ത്യന്‍ നിയമം അനുവദിക്കുന്നില്ലെന്ന്  സല്‍മാന്‍ഖാന്‍

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നടനാണ് സല്‍മാന്‍ ഖാന്‍. ഇന്ത്യന്‍ സിനിമയിലെ പൗരുഷത്തിന്റെ പ്രതീകമായാണ് സല്‍മാനെ ആരാധകര്‍ കാണുന്നത്. എല്ലാകാലവും തന്റെ ശരീരം ആ രീതിയില്‍ പരിപാലിക്കാനും നടന്‍ ശ്രദ്ധിക്കുന്നു. സല്‍മാന്‍ ഇപ്പോഴും അവിവാഹിതനായി തുടരുന്നതില്‍ പല ഗോസിപ്പുകളും പരക്കാറുണ്ട്. ബോളിവുഡിലെ പല നായികമാരുമായും നടന്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോകുന്നു എന്ന തരതതില്‍ പലപ്പോഴും വാര്‍ത്തകള്‍ എത്തും. ഇപ്പോഴിതാ തനിക്ക് കുട്ടികളെ വലിയ ഇഷ്ടമാണെന്നും അച്ഛനാകാന്‍ ആഗ്രഹിക്കുന്നുവെന്നും സല്‍മന്‍ ഖാന്‍. ഈയടുത്ത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇതേക്കുറിച്ച് മനസ്സ് തുറന്നത്.

വിവാഹിതനല്ലെങ്കിലും തനിക്ക് അച്ഛനാകാന്‍ ആഗ്രഹമുണ്ട് എന്നാല്‍ ഇന്ത്യയിലെ നിലവിലെ നിയമം അതിന് അനുവദിക്കുന്നില്ലെന്നും താരം പറഞ്ഞു.  സല്‍മാന്റെ മാതാപിതാക്കളുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് നടന്റെ വിവാഹം കാണുകയെന്നത്. എന്നാല്‍ താനിപ്പോഴും അതേക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് നടന്റെ മറുപടി. സല്‍മാന്റെ വിവാഹവുമായി ബന്ധപ്പെട്ട് നിറയെ ഗോസിപ്പുകള്‍ പരക്കാറുണ്ട്. 1994 ല്‍ വിവാഹിതരാകാനിരിക്കെ നടി സംഗീത ബിജ്ലാനിയുമായുള്ള വിവാഹം അവസാന നിമിഷമാണ് മുടങ്ങിയത്. വാടക ഗര്‍ഭധാരണത്തിലൂടെ അച്ഛനായ കരണ്‍ ജോഹറിനെക്കുറിച്ചും സല്‍മാന്‍ പറഞ്ഞു. അത് പോലെ അച്ഛനാകാനാണ് തനിക്കും താല്‍പര്യമെന്നും എന്നാല്‍ അന്നത്തെ പോലെയല്ല ഇന്ന് നിയമങ്ങള്‍. ഇപ്പോള്‍ ആ നിയമങ്ങളിലൊക്കെ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായതായി  കരുതുന്നുവെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു .

ALSO READ: അജിത്തിന്റെ പിറന്നാൾ ദിവസം എകെ 62ന് പേരായി, ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി; ആഘോഷമാക്കി ആരാധകർ

കരിയറില്‍ എന്നും വിവാദങ്ങളില്‍ ഇടം പിടിക്കുന്ന നടന്‍ കൂടിയാണ് സല്‍മാന്‍ ഖാന്‍. മാന്‍വേട്ട, വധഭീഷണി എന്നിങ്ങനെ ഓരോ കാര്യങ്ങളായി വാര്‍ത്തകളില്‍ എന്നും നിറയും. എന്നാല്‍  പ്രണയബന്ധങ്ങളുടെ പേരിലാണ് പാപ്പരാസികള്‍ സല്‍മാനെ കൂടുതല്‍ ആഘോഷമാക്കിയിട്ടുള്ളത്. അതിനിടയില്‍ ഒരു അഭിമുഖത്തിനിടെ തന്റെ പ്രണയബന്ധങ്ങളെക്കുറിച്ചും നടന്‍ സംസാരിച്ചിട്ടുണ്ട്. തനിക്ക് ആറ് പ്രണയിനികള്‍ ഉണ്ടായിരുന്നു. അവരെല്ലാം നല്ലവരായിരുന്നു. തന്റെ പ്രണയങ്ങള്‍ എല്ലാം നഷ്ടപ്പെട്ടത് തന്റെ തെറ്റുകള്‍ കൊണ്ടാണെന്നും സല്‍മാന്‍ ഖാന്‍ തുറന്നു സമ്മതിച്ചു. സോമി അലി, സംഗീത ബിജ്ലാനി, ഐശ്വര്യ റായ്, കത്രീന കൈഫ്, പൂജ ഹെഗ്ഡെ എന്നിവരുമായി സല്‍മാന്‍ ഖാന് പ്രണയമുണ്ടെന്ന വാര്‍ത്തകള്‍ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. കൂടാതെ സരീന്‍ ഖാന്‍, ഇലുലിയ വന്തുര്‍, സ്‌നേഹ ഉള്ളാല്‍ എന്നിവരുമായും നടന്റെ പേരു ചേര്‍ത്ത് വാര്‍ത്തകള്‍ പരന്നു.

പ്രശസ്ത നടന്‍ അശോക് കുമാറിന്റെ ചെറുമകളും ബോളിവുഡ് നടിയുമായ കിയാര അദ്വാനിയുടെ അമ്മായി ഷഹീന്‍ ജാഫ്രി ആയിരുന്നു സല്‍മാന്റെ ആദ്യ കാമുകി. സല്‍മാന്‍ കിയാരയുമായി അഗാധമായ പ്രണയത്തിലായിരുന്നു,  ഇരുവരും വിവാഹം കഴിച്ചേക്കുമെന്ന് വരെ വാര്‍ത്തകള്‍ വന്നു. ഒരുവേള സല്‍മാന്‍ തന്റെ മാതാപിതാക്കള്‍ക്ക് ജാഫ്രിയെ പരിചയപ്പെടുത്തുക പോലും ചെയ്തു. എന്നാല്‍ നടന്‍ ഇപ്പോഴും ഇപ്പോഴും അവിവാഹിതനായി തുടരുന്നു. സിനിമയില്‍ മാത്രമാണ് താരം പൂര്‍ണമായും ശ്രദ്ധിക്കുന്നത്. എങ്കിലും പാപ്പരാസികൾ അദ്ദേഹത്തെ വിടാതെ പിന്തുടർന്നു കൊണ്ടിരിക്കുന്നു.

ഈയടുത്ത് നടനെതിരെ വീണ്ടും വധഭീക്ഷണിയെത്തിയിരുന്നു. ഈ വർഷം നടനെ വധിക്കുമെന്നാണ് സന്ദേശമെത്തിയത്. ഇതേ തുടർന്ന് ന‍‍ടന്റെ സുരക്ഷ വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്, കോടികൾ വിലമതിക്കുന്ന ഒരു ബുള്ളറ്റ് പ്രൂഷ് കാറും സുരക്ഷയുടെ ഭാ​ഗമായി സൽമാൻ ഖാൻ സ്വന്തമാക്കിയിരുന്നു. അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയി സംഘത്തിൽനിന്നുള്ള വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് പുതിയകാർ വിദേശത്തുനിന്ന് ഇറക്കുമതിചെയ്തത്. വൈപ്ലസ് കാറ്റഗറി സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. വെളുത്ത ബുള്ളറ്റ്പ്രൂഫ് നിസാൻ എസ്.യു.വി.യാണ് സൽമാൻഖാൻ വാങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News