Sabhaash Chandrabose Movie : "ആള് ചത്തിട്ട് വേണ്ടേ കരച്ചിൽ തൊടങ്ങാൻ?"; പൊട്ടിചിരിപ്പിച്ച് സബാഷ് ചന്ദ്രബോസിന്റെ ടീസറെത്തി

Sabhash Chandra Bose Movie Teaser :  നടൻ മമ്മൂട്ടിയാണ് ചിത്രത്തിൻറെ ടീസർ റിലീസ് ചെയ്തത്.  ചിത്രത്തിൻറെ ടീസർ തന്നെ ആളുകളെ പൊട്ടിച്ചിരിപ്പിച്ചിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 15, 2022, 04:40 PM IST
  • നടൻ മമ്മൂട്ടിയാണ് ചിത്രത്തിൻറെ ടീസർ റിലീസ് ചെയ്തത്.
  • ചിത്രത്തിൻറെ ടീസർ തന്നെ ആളുകളെ പൊട്ടിച്ചിരിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ചിത്രം ഒരു മുഴുനീള കോമഡി എന്റെർറ്റൈനെർ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • ചിത്രം സംവിധാനം ചെയ്യുന്നത് വിസി അഭിലാഷാണ്.
Sabhaash Chandrabose Movie : "ആള് ചത്തിട്ട് വേണ്ടേ കരച്ചിൽ തൊടങ്ങാൻ?"; പൊട്ടിചിരിപ്പിച്ച് സബാഷ് ചന്ദ്രബോസിന്റെ ടീസറെത്തി

കൊച്ചി:    വിഷ്ണു ഉണ്ണികൃഷ്‌ണൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം സബാഷ് ചന്ദ്രബോസിന്റെ രണ്ടാമത്തെ ടീസർ പുറത്തുവിട്ടു. നടൻ മമ്മൂട്ടിയാണ് ചിത്രത്തിൻറെ ടീസർ റിലീസ് ചെയ്തത്. ചിത്രത്തിൻറെ ടീസർ തന്നെ ആളുകളെ പൊട്ടിച്ചിരിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ചിത്രം ഒരു മുഴുനീള കോമഡി എന്റെർറ്റൈനെർ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. . വിഷ്ണു ഉണ്ണികൃഷ്ണന്റെ ഈ വര്ഷം ഒരുങ്ങാൻ ഇറങ്ങുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സഭാഷ് ചന്ദ്ര ബോസ്. ചിത്രം സംവിധാനം ചെയ്യുന്നത് വിസി അഭിലാഷാണ്. 

ഏറെ നിരൂപക ശ്രദ്ധ നേടിയ ചിത്രം ആളൊരുക്കത്തിന് ശേഷം വിസി അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സഭാഷ് ചന്ദ്ര ബോസ്. ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും സംവിധായകൻ വിസി അഭിലാഷ് തന്നെയാണ്. കോമഡി എന്റെർറ്റൈനർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് സഭാഷ് ചന്ദ്ര ബോസ്. വിസി അഭിലാഷ് സിനിമയുടെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് ജോളി ലോനപ്പനാണ്.

ALSO READ: Sabhash Chandra Bose Movie : വിഷ്ണു ഉണ്ണികൃഷ്ണന്റെ സബാഷ് ചന്ദ്ര ബോസ് തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

വിഷ്ണു ഉണ്ണികൃഷ്ണനെ കൂടാതെ ജോണി ആന്റണി, ജാഫർ ഇടുക്കി, ധർമജൻ ബോൾഗാട്ടി, സുധി കോപ്പ, ഇർഷാദ്, കോട്ടയം രമേഷ്, സ്നേഹ പിലിയേരി, രമ്യ സുരേഷ്, ശ്രീജ ദാസ്, ഭാനുമതി പയ്യന്നൂർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് സജിത്ത് പുരുഷനാണ്. എഡിറ്റിങ് സ്റ്റീഫൻ മാത്യുവും, ലൈൻ പ്രൊഡ്യൂസർ ജോസ് ആന്റണിയുമാണ്. ചിത്രത്തിൻറെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരൻ ആണ്.

സൗണ്ട് ഡിസൈൻ: ഷെഫിൻ മായൻ, കളറിസ്റ്റ്: ശ്രീക് വാര്യർ, ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ ഒരുക്കിയിരിക്കുന്നത് : വി സി അഭിലാഷ്, അജയ് ഗോപാൽ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: സജി കൊരട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വർഗീസ് ഫെർണാണ്ടസ്, പ്രൊഡക്ഷൻ കൺട്രോളർ: എസ് എൽ പ്രദീപ്, ആക്ഷൻ: ഡ്രാഗൺ ജെറോഷ്
നൃത്തസംവിധായകൻ: വസന്തം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ ഉണ്ണി, അസോസിയേറ്റ് ഡയറക്ടർമാർ: രോഹിത് നാരായണൻ, അരുൺ വിജയ് വി സി, അസോസിയേറ്റ് ക്യാമറമാൻ: ക്ലിന്റോ ആന്റണി, ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് : വിനീത് ശ്രീനിവാസൻ, സൂരജ് സന്തോഷ്, ഹരിത ബാലകൃഷ്ണൻ, സുധീഷ് ചാലക്കുടി, ശ്രീനാഥ് ശിവശങ്കരൻ

അതെ സമയം വിഷ്ണു ഉണ്ണികൃഷ്‍ണന്റെ റിലീസിന്  ഒരുങ്ങുന്ന മറ്റൊരു ചിത്രം കുറിയാണ്.  വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കുറി. ചിത്രത്തിൻറെ ട്രെയ്‌ലർ ദിവസങ്ങൾക്ക് മുമ്പ് പുറത്തുവിട്ടിരുന്നു. ഫാമിലി സസ്പെൻസ് ത്രില്ലർ എന്ന് തോന്നിപ്പിക്കുവിധമാണ് അണിയറ പ്രവർത്തകർ ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ജൂലൈ എട്ടിന് തിയറ്ററുകളിൽ റിലീസ് ചെയ്യും. 

പാസ്പോർട്ട് വേരിഫിക്കേഷനായി എത്തുന്ന പോലീസ് ഉദ്യോഗസ്ഥൻ ഒരു വീട്ടിൽ അരങ്ങേറുന്ന ആക്രമണത്തെ ചെറുക്കുന്നതായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്നത്. കോക്കേഴ്സ് മീഡിയ എന്റർടേയ്ൻമെന്റസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കെ.ആർ പ്രവീണാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഇടുക്കി ജില്ലയിലെ വണ്ടിപെരിയാറും മറ്റ് പരിസര പ്രദേശങ്ങളിൽ വെച്ചായിരുന്നു കുറിയുടെ ചിത്രീകരണം. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News