ഹൈദരാബാദ് : എസ്. എസ് രാജമൗലിയുടെ സംവിധാനത്തിൽ ബോക്സ് ഓഫിസ് ബ്ലോക്ക് ബസ്റ്റർ ചിത്രം ആർആർആർ ഒടിടി റിലീസിനായി ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം ചിത്രം മെയ് 20ത് രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലായി സംപ്രേഷണം ചെയ്യും. സീ5-ും നെറ്റ്ഫ്ലിക്സുമാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
മലയാളം, തെലുഗു, തമിഴ്, കന്നടാ എന്നീ ഭാഷകളുടെ ഡിജിറ്റൽ റൈറ്റാണ് ZEE5 ന് ലഭിച്ചത്. ഹിന്ദി, ഇംഗ്ലീഷ്, മറ്റ് വിദേശഭാഷകളുടെ ഒടിടി അവകാശമാണ് നെറ്റ്ഫ്ലിക്സിനുള്ളത്. കൂടാതെ സീ നെറ്റുവർക്ക് തന്നെയാണ് ചിത്രത്തിന്ന ഹിന്ദി സാറ്റ്ലൈറ്റ് അവകാശവും സ്വന്തമാക്കിയിരിക്കുന്നത്.
മാർച്ച് 25ന് തിയറ്ററുകളിലെത്തിയ ചിത്രം ഒരുമാസം കൊണ്ട് ഇതുവരെ നേടിയിരിക്കുന്നത് 900 കോടിയോളമാണ്. 450 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമാണ്.
ബാഹുബലിയുടെ രണ്ട് ഭാഗങ്ങൾക്ക് ശേഷം രാജമൗലി ഒരുക്കിയ ചിത്രമാണ് ആർആർആർ. രുധിരം രണം രൗദ്രം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്.
അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്. 450 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും അവരുടെ ആദ്യ ദക്ഷിണേന്ത്യൻ ചിത്രത്തിന്റെ ഭാഗമാകുകയാണ്.
ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. എഡിറ്റിംഗ് ശ്രീകർ പ്രസാദും ഛായാഗ്രഹണം കെ കെ സെന്തിൽ കുമാറും നിർവഹിക്കുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.