Ram Charan Dance: മെയിൻ ഖിലാഡിക്ക് ചുവടുവെച്ച് രാം ചരണും ഗണേഷ് ആചാര്യയും; ഡാൻസ് ഇൻ്റർനെറ്റിൽ വൈറൽ

നിമിഷം നേരം കൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിക്കഴിഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Feb 14, 2023, 04:10 PM IST
  • മെയിൻ ഖിലാഡി തു അനാരിക്ക് ചുവടു വെച്ച് മെഗാ പവർ സ്റ്റാർ രാം ചരണും പ്രശസ്ത കൊറിയോഗ്രാഫർ ഗണേഷ് ആചാര്യയും.
  • രാംചരണിന്റെ പുതിയ ചിത്രമായ RC 15ൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് വീ‍ഡിയോ എടുത്തത്.
Ram Charan Dance: മെയിൻ ഖിലാഡിക്ക് ചുവടുവെച്ച് രാം ചരണും ഗണേഷ് ആചാര്യയും; ഡാൻസ് ഇൻ്റർനെറ്റിൽ വൈറൽ

അക്ഷയ് കുമാറിന്റെ ഏറ്റവും പോപ്പുലർ ​ഗാനമായ 'മെയിൻ ഖിലാഡി'ക്ക് ചുവടു വെച്ച് മെഗാ പവർ സ്റ്റാർ രാം ചരണും പ്രശസ്ത കൊറിയോഗ്രാഫർ ഗണേഷ് ആചാര്യയും. രാംചരണിന്റെ പുതിയ ചിത്രമായ RC 15ൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് വീ‍ഡിയോ എടുത്തത്. രാംചരൺ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് വീഡിയോ പങ്കുവെച്ചത്. നിമിഷം നേരം കൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിക്കഴിഞ്ഞു.

"നന്ദി റാംചരൺ എപ്പോഴത്തെയും പോലെ ഗംഭീരമാക്കി. മാസ്റ്റർ ജി, നിങ്ങളാണ് മെയിൻ ഖിലാഡി" എന്നാണ് അക്ഷയ് കുമാർ കുറിച്ചത്. സോഷ്യൽ മീഡിയയിലൂടെ 2 പേർക്കും നന്ദിയും പറഞ്ഞു. "അക്ഷയ്കുമാർ സാറിനും ഗണേശാചാര്യ മാസ്റ്ററിനും വേണ്ടി മാത്രം! " എന്ന് രാം ചരൺ ട്വീറ്റിന് മറുപടി നൽകി.

അക്ഷയ് കുമാർ ഇമ്രാൻ ഹാഷ്മി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് സെൽഫി. മലയാള ചിത്രം ഡ്രൈവിം​ഗ് ലൈസൻസിന്റെ ഹിന്ദി റീമേക്കാണ് ചിത്രം. ചിത്രത്തിലെ മെയിൻ ഖിലാഡി എന്ന ​ഗാനം അടുത്തിടെയാണ് പുറത്തിറങ്ങിയത്. നിങ്ങളുടെ ബെസ്റ്റിക്കൊപ്പം ഈ പാട്ടിന് റീൽ ചെയ്യൂ എന്ന അക്ഷയ് കുമാറിന്റെ പോസ്റ്റിന് പിന്നാലെയാണ് രാം ചരണും ​ഗണേഷ് ആചാര്യയും തകർപ്പൻ പ്രകടനം കാഴ്ചവെച്ചത്. അക്ഷയ് കുമാറും ടൈ​ഗർ ഷ്രോഫും ചേർന്ന് ഇതേ ​ഗാനത്തിന് ചുവടുവെച്ച വീഡിയോയും പോസ്റ്റിനൊപ്പം അക്ഷയ് കുമാർ പങ്കുവെച്ചിരുന്നു. നിരവധി പേർ പാട്ടിന് റീൽ ചെയ്തിരുന്നു. 

Also Read: Maharani Movie: റോഷൻ മാത്യുവും ഷൈൻ ടോമും ഒന്നിക്കുന്ന 'മഹാറാണി'; സെക്കൻഡ് ലുക്ക് പോസ്റ്റർ

അടുത്തിടെ രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർ അഭിനയിച്ച ആര്‍ആര്‍ആറിലെ 'നാട്ടുനാട്ടു' എന്ന പാട്ടിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ലഭിച്ചിരുന്നു. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. എംഎം കീരവാണിയാണ് ​ഗാനത്തിന് സം​ഗീതം നൽകിയത്. നടി ജന്ന ഒട്ടേ​ഗയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. രാഹുൽ സിപ്ലിഗഞ്ചും എംഎം കീരവാണിയും ചേർന്ന് പാടിയ 'നാട്ടു നാട്ടു', 'വീർ ദ ക്രോഡാഡ്‌സ് സിങ്' എന്ന ചിത്രത്തിലെ 'കരോലിന', 'ഗില്ലെർമോ ഡെൽ ടോറോ'യുടെ 'പിനോച്ചിയോ'യിലെ 'സിയാവോ പാപ്പാ', 'ടോപ്പ് ഗണ്ണിലെ 'ഹോൾഡ് മൈ ഹാൻഡ്' എന്നിവയ്‌ക്കൊപ്പമായിരുന്നു മത്സരിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News