18+ First Look: നസ്ലിനും മാത്യുവും വിവാഹിതരായി! ഞെട്ടി പ്രേക്ഷകർ, ഇതതല്ലെന്ന് സംവിധായകൻ; ' 18+ 'ഫസ്റ്റ് ലുക്ക്

ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യു, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 14, 2023, 12:52 PM IST
  • സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ മാലയും ബൊക്കെയുമായാണ് ഇരുവരും നിൽക്കുന്നത്.
  • സ്വവര്‍ഗ പ്രണയവും വിവാഹവും എന്ന തോന്നല്‍ പ്രേക്ഷകരിൽ ഉളവാക്കുന്നതാണ് പോസ്റ്റര്‍.
  • എന്നാൽ ഇതതല്ല എന്ന ക്യാപ്ഷനോടെയാണ് സംവിധായകൻ അരുൺ ഡി ജോസ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.
18+ First Look: നസ്ലിനും മാത്യുവും വിവാഹിതരായി! ഞെട്ടി പ്രേക്ഷകർ, ഇതതല്ലെന്ന് സംവിധായകൻ; ' 18+ 'ഫസ്റ്റ് ലുക്ക്

വാലന്റൈൻസ് ദിനത്തിൽ പല സിനിമകളുടെയും പോസ്റ്ററുകൾ പ്രേക്ഷകർ പ്രതീക്ഷിക്കും. സിനിമയുടെ അപ്ഡേഷനുകൾക്കായി കാത്തിരുന്ന പ്രേക്ഷകർക്ക് ഇതിലും വലിയൊരു ഞെട്ടൽ വേറെയുണ്ടായിട്ടുണ്ടാകില്ല. 18+ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. നസ്ലിനും മാത്യൂ തോമസും നിഖില വിമലുമാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്. മാത്യുവും നസ്ലിനും വിവാഹിതരായ ചിത്രമാണ് പോസ്റ്ററിലുള്ളത്. സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ മാലയും ബൊക്കെയുമായാണ് ഇരുവരും നിൽക്കുന്നത്. സ്വവര്‍ഗ പ്രണയവും വിവാഹവും എന്ന തോന്നല്‍ പ്രേക്ഷകരിൽ ഉളവാക്കുന്നതാണ് പോസ്റ്റര്‍. എന്നാൽ ഇതതല്ല എന്ന ക്യാപ്ഷനോടെയാണ് സംവിധായകൻ അരുൺ ഡി ജോസ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.  

ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യു, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബിനു പപ്പു ഉൾപ്പെടെ നിരവധി താരങ്ങൾ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. ഹിറ്റ് ചിത്രം ജോ & ജോയ്ക്ക് ശേഷം അരുൺ ഡി ജോസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് 18+. അനിവാര്യമായ മാറ്റം എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ. ഫലൂദ എന്റര്‍ടെയ്ന്‍മെന്റും റീൽസ് മാജിക്കും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Also Read: Actress Samantha: അഭിനയം വിട്ട് ആത്മീയതയിലേക്കോ? സാമന്തയുടെ പുതിയ ചിത്രങ്ങൾ ചർച്ചയാകുന്നു

 

ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു. ക്രിസ്റ്റോ സേവ്യർ ആണ് സം​ഗീതവും പശ്ചാത്തല സം​ഗീതവും ഒരുക്കുന്നത്. എ ഡി ജെ, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നു. എഡിറ്റിംഗ് ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനർ നിമീഷ് താന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ ഷാഫി ചെമ്മാട്, കോസ്റ്റ്യൂം ഡിസൈനർ സുജിത് സി എസ്, മേക്കപ്പ് സിനൂപ്‌രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശ്രീക്കുട്ടന്‍ ധനേശന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുള്‍ ബഷീര്‍, സ്റ്റിൽസ് അര്‍ജുന്‍ സുരേഷ്, പരസ്യകല യെല്ലോടൂത്ത്,പി ആര്‍ ഒ- എ എസ് ദിനേശ്. 2023ൽ തന്നെ ചിത്രം പ്രദർശനത്തിനെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News