Maharani: യുവതാരനിരകൾ അണിനിരക്കുന്ന " മഹാറാണി" തീയേറ്ററുകളിലേക്ക്

Maharani Movie:  ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 24നാണ് തീയേറ്ററുകളിൽ എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 14, 2023, 07:14 PM IST
  • ബാദുഷപ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ.എം ബാദുഷ ആണ് സഹ നിർമ്മാതാവ്.
  • ലോകനാഥൻ ആണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
Maharani: യുവതാരനിരകൾ അണിനിരക്കുന്ന " മഹാറാണി" തീയേറ്ററുകളിലേക്ക്

യുവതാരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ്സ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന  " മഹാറാണി" തീയേറ്ററുകളിലേക്ക്. ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 24നാണ് തീയേറ്ററുകളിൽ എത്തുന്നത്. ഇഷ്ക്ക് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ് കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്. എസ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ ആണ ചിത്രത്തിന്റെ നിർമ്മാണം. 

ഹരിശ്രീ അശോകൻ  ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്. ബാദുഷപ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ.എം ബാദുഷ ആണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സിൽക്കി സുജിത്. മുരുകൻ കാട്ടാക്കടയുടെയും, അൻവർ അലിയുടെയും,രാജീവ്‌ആലുങ്കലിന്റെയും വരികൾക്ക്സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. 

ALSO READ: 'ഹനു-മാൻ'; സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി

 ലോകനാഥൻ ആണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. കേരളത്തിൽ ആദ്യമായി സോണി വെനീസ് 2ൽ പൂർണ്ണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി. എഡിറ്റർ- നൗഫൽ അബ്ദുള്ള, കല - സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻവള്ളിക്കുന്ന്, വസ്ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ,മനോജ്‌പന്തയിൽ, 

ക്രീയേറ്റീവ്കോൺട്രിബൂട്ടേഴ്‌സ്- ബൈജു ഭാർഗവൻ, സിഫസ് അഷ്‌റഫ്‌, അസോസിയേറ്റ് ഡയറക്റ്റർ - സാജു പൊറ്റയിൽക്കട ,റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ - ഹിരൺ മോഹൻ, പി.ആർ.ഒ - പി ശിവ പ്രസാദ്, സൗണ്ട് മിക്സിങ് - എം.ആർ രാജാ കൃഷ്ണൻ, സ്റ്റിൽസ് -അജി മസ്കറ്റ്, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News