Mothathi Kozhappa: കണ്ടക ശനി കൊണ്ടേ പോകൂ..; "മൊത്തത്തി കൊഴപ്പാ" എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി

Mothathi Kozhappa songs: കണ്ടക ശനി കൊണ്ടേ പോകൂ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. 

Written by - Zee Malayalam News Desk | Last Updated : Nov 14, 2023, 04:48 PM IST
  • നവാഗതനായ സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് "മൊത്തത്തി കൊഴപ്പാ".
  • കണ്ടക ശനി കൊണ്ടേ പോകൂ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്.
  • ഡിസംബർ ആദ്യ വാരം ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നു.
Mothathi Kozhappa: കണ്ടക ശനി കൊണ്ടേ പോകൂ..; "മൊത്തത്തി കൊഴപ്പാ" എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സോണി സംവിധാനം ചെയ്യുന്ന "മൊത്തത്തി കൊഴപ്പാ" എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. കണ്ടക ശനി കൊണ്ടേ പോകൂ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്. സതീഷ് വിശ്വ വരികൾ എഴുതി സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അൻവർ സാദത്ത് ആണ്. 

മാൻമിയാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സോണിയും വിപിൻലാലും ചേർന്നാണ് എഴുതിയിരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ അനുവിനും വിനയനും ഇടയിലേക്ക് പഞ്ചാബിനടുത്തുള്ള പഞ്ചഗുളയിൽ നിന്നും മാന്യനും നിഷ്കളങ്കനുമായ ഒരു കുരുത്തംകെട്ട കഥാപാത്രം എത്തുന്നതോടു കൂടി അനുവും വിനയനും അവരുമായി ബന്ധപ്പെട്ട കുറെ കഥാപാത്രങ്ങളും മൊത്തത്തിൽ കുഴപ്പത്തിലാകുന്നു. ഇത്തരത്തിൽ കുഴപ്പത്തിലായ വീരപാണ്ഡ്യന്റെ മിത്തുകളാൽ ചുറ്റപ്പെട്ട പൈതൃക സ്വത്തും തേടിയുള്ള അന്വേഷണം നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നു. തെക്കൻ തിരുവിതാംകൂറിന്റെ സഹ്യപർവ്വതമലനിരകളാൽ ചുറ്റപ്പെട്ട ഒരു ഗ്രാമത്തിൽ നിന്ന് ആരംഭിക്കുന്ന കഥാപശ്ചാത്തലം പിന്നീട് തമിഴ്നാടിന്റെ ഉൾഗ്രാമങ്ങളിലേക്ക് നീളുന്നു.

ALSO READ: മിഥുൻ മാനുവലിന്റെ രചനയിലെ അടുത്ത ത്രില്ലർ; ഫീനിക്സ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു

പുതുമുഖങ്ങളായ സോണി, സ്നേഹ ഉണ്ണികൃഷ്ണൻ, സുഷാന്ത്, രതീഷ് എന്നിവർക്കൊപ്പം ടി എസ് രാജു, നസീർ സംക്രാന്തി, സുനിൽ സുഖദ, രാജേഷ് ശർമ, മോളി കണ്ണമാലി, കോട്ടയം പ്രദീപ്, കല്ല്യാണി നായർ തുടങ്ങി ഒരുപിടി താരങ്ങളും ചിത്രത്തിൽ ഉണ്ട്. പൂവച്ചൽ ഖാദർ ഗാനരചന നിർവഹിച്ച അവസാന ചിത്രം കൂടിയാണിത്. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് സതീഷ് വിശ്വ സംഗീതം നൽകി വിധുപ്രതാപ്, ജ്യോത്സന, അൻവർ സാദത്ത് എന്നിവർ ആലപിച്ചിരിക്കുന്നു. ക്യാമറ രാജീവ് മാധവൻ, അനൂപ് മുത്തിക്കാവിൽ, കലാസംവിധാനം രാജേഷ് കാസ്ട്രോ, പശ്ചാത്തല സംഗീതം ശിവൻ ഭാവന, അജയ് തിലക്, എഡിറ്റിംഗ് കിരൺ വിജയൻ. പി ആർ ഓ ബി വി അരുൺ കുമാർ, സുനിത സുനിൽ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

കോഴിക്കോട്, മൂന്നാർ, വാഗമൺ, തിരുവനന്തപുരം, തമിഴ്നാട്ടിലെ നാഗർകോവിൽ, തിരുനെൽവേലി, തൂത്തുക്കുടി, തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രീകരണം പൂർത്തിയായ സിനിമ ഡിസംബർ ആദ്യ വാരം തിയേറ്ററുകളിലേക്ക് എത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News