Rorschach Movie: സംശയത്തിന്റെ നിഴലിൽ ലൂക്ക്; റോഷാക്കിലെ 'ഡോണ്ട് ​ഗോ' വീഡിയോ ​ഗാനം

മിഥുൻ മുകുന്ദൻറെ ​സം​ഗീത സംവിധാനത്തിൽ ഒരുങ്ങിയ ഗാനം സിനിമ കാണാത്തവർക്ക് വീണ്ടും നിഗൂഢത സൃഷ്ടിക്കുന്നതാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 14, 2022, 09:33 AM IST
  • നവാ​ഗതനായ മിഥുൻ മുകുന്ദനാണ് ​സം​ഗീത സംവിധാനം നിർവഹിച്ചിത്.
  • കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണിത്.
  • റോഷാക്ക് ഒക്ടോബര്‍ ഏഴിനാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.
Rorschach Movie: സംശയത്തിന്റെ നിഴലിൽ ലൂക്ക്; റോഷാക്കിലെ 'ഡോണ്ട് ​ഗോ' വീഡിയോ ​ഗാനം

മികച്ച പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുന്ന മമ്മൂട്ടി ചിത്രം റോഷാക്കിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. സിനിമയുടെ വിജയാഘോഷം കഴിഞ്ഞ ദിവസം അബുദാബിയിൽ വച്ച് നടന്നിരുന്നു. ഈ അവസരത്തിലാണ് ​വീഡിയോ ഗാനം റിലീസ് ചെയ്തത്. ആസിഫ് അലി അവതരിപ്പിച്ച ദിലീപ് എന്ന കഥാപാത്രത്തിന്റെ അച്ഛനായ ബാലന്റെ മരണവും പിന്നീടുള്ള സംഭവ വികാസങ്ങളും ലൂക്ക് ആന്റണിയെ സംശയത്തോടെ നോക്കുന്ന നാട്ടുകാരെയും ഉൾപ്പെടുത്തിയാണ് ​ഗാനം ഒരുക്കിയിരിക്കുന്നത്. 

നവാ​ഗതനായ മിഥുൻ മുകുന്ദനാണ് ​സം​ഗീത സംവിധാനം നിർവഹിച്ചിത്. എസ്എ ആണ് ​ഗാനം എഴുതിയിരിക്കുന്നത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ഒക്ടോബര്‍ ഏഴിനാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് റോഷാക്ക്. ഇറങ്ങിയ പോസ്റ്ററുകളിലും ടീസറിലും ട്രെയിലറിലും എല്ലാം ഒരു നി​ഗൂഢത നിറച്ച് കൊണ്ട് എത്തിയ സിനിമ വലിയ നിരൂപക പ്രശംസയാണ് നേടുന്നത്. ബോക്സ് ഓഫീസിലും മിന്നും പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്ന് മാത്രം നേടിയത് 9.75 കോടിയാണ്. 

മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് സമീര്‍. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, ഗ്രേസ് ആന്‍റണി, ആസിഫ് അലി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. 

Also Read: Ayisha Movie : പ്രഭുദേവയുടെ കൊറിയോഗ്രാഫിയിൽ മഞ്ജുവിന്റെ പെപ്പി നമ്പർ; "ആയിഷ"യിലെ കണ്ണില് കണ്ണില് വിഡിയോ ഗാനം

നന്‍പകല്‍ നേരത്ത് മയക്കം, ക്രിസ്റ്റഫർ, എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് നന്‍പകല്‍ നേരത്ത് മയക്കം സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News