Rorscach Movie : ഒടുവിൽ നിഗൂഢതകൾ അവസാനിപ്പിക്കാൻ റോഷാക്ക് തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

Rorschach Release Date : ചിത്രം ആഗോളതലത്തിൽ തീയേറ്ററുകളിൽ ഒക്ടോബർ 7 ന്  റിലീസ് ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Sep 30, 2022, 04:28 PM IST
  • ചിത്രം ആഗോളതലത്തിൽ തീയേറ്ററുകളിൽ ഒക്ടോബർ 7 ന് റിലീസ് ചെയ്യും.
  • ഇതിനോടൊപ്പം തന്നെ ചിത്രത്തിൻറെ സെൻസറിങ് പൂർത്തിയായ വിവരവും അറിയിച്ചിട്ടുണ്ട്. ചിത്രത്തിന് യു/എ സെർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.
  • ചിത്രത്തിൽ ഒരു ശാസ്ത്രജ്ഞനായി ആണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Rorscach Movie :  ഒടുവിൽ നിഗൂഢതകൾ അവസാനിപ്പിക്കാൻ റോഷാക്ക് തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

പോസ്റ്ററുകളിലും ടീസറുകളിലും ഒളിപ്പിച്ച നിഗൂഢതകൾ അവസാനിപ്പിക്കാൻ മമ്മൂട്ടി ചിത്രം റോഷാക്ക് തിയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ആഗോളതലത്തിൽ തീയേറ്ററുകളിൽ ഒക്ടോബർ 7 ന്  റിലീസ് ചെയ്യും. ഇതിനോടൊപ്പം തന്നെ ചിത്രത്തിൻറെ സെൻസറിങ് പൂർത്തിയായ വിവരവും അറിയിച്ചിട്ടുണ്ട്. ചിത്രത്തിന് യു/എ സെർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് റോഷാക്ക്. ചിത്രത്തിൽ ഒരു ശാസ്ത്രജ്ഞനായി ആണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തിറക്കിയതിന് പിന്നാലെ റ്റ് റൂം ടോർച്ചർ ചർച്ച വിഷയം ആയിരുന്നു. ഇതും ചിത്രത്തിൽ പ്രതിപാദിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുറ്റവാളികൾക്ക് മാനസികമായി നൽകുന്ന ഒരു മൂന്നമുറയെന്നാണ് വൈറ്റ് റൂം ടോർച്ചറിനെ പറയുന്നത്. മമ്മൂട്ടിയുടെ തന്നെ പ്രൊഡക്ഷൻ സ്ഥാപനമായ മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  

ALSO READ: Rorscach Movie : റോഷാക്കിൽ മമ്മൂട്ടി ശാസ്ത്രജ്ഞനോ? ഒരു സൂചനയും നൽകാതെ ഒരു പോസ്റ്റർ കൂടിയെത്തി

ചിത്രത്തിന്റെ പേര് അവതരിപ്പിച്ചത് മുതൽ സിനിമയുടെ കഥഗതിയെ കുറിച്ച് അഭ്യുഹങ്ങൾ നിലനിൽക്കുകയാണ്. മമ്മൂട്ടി ഒരു സൈക്കോ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു റോഷാക്കിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വന്നതിന് ശേഷം എല്ലാവരും കരുതിയിരുന്നത്.  എന്നാൽ ഒരു അഭിമുഖത്തിനിടെ ചിത്രത്തിലെ തന്റെ കഥാപാത്രം സൈക്കോ അല്ലെന്ന്  മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. റോഷാക്ക് ഒരു ചികിത്സരീതിയാണ് അല്ലാതെ കഥാപാത്രം ഒരു സൈക്കോ അല്ലയെന്നും കഥസന്ദർഭവുമായി ബന്ധപ്പെടുത്തുന്നതെയുള്ളെന്നും മമ്മൂട്ടി ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മമ്മൂട്ടിയെ കൂടാതെ ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സമീർ അബ്ദുളാണ്. റോഷാക്കിന്റെ ചിത്രീകരണം അതിരപ്പിള്ളിയിൽ പുരോഗമിക്കുകയാണ്.  നിമിഷ് രവിയാണ് റോഷാക്കിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ്  കിരൺ ദാസും സംഗീതം നൽകുന്നത് മിഥുൻ മുകുന്ദനുമാണ്.

ഡിസി  കോമിക്സിന്റെ വാച്ച്മെൻ എന്ന നോവലിലെ പ്രധാന കഥാപാത്രത്തിന്റെ പേരാണ് റോഷാക്ക്. അതിന് ശേഷം വാച്ച്മെൻ എന്ന പേരിൽ തന്നെ സിനിമയും പുറത്തിറക്കിയിട്ടുണ്ട്. ഇതൊരു ഫാന്റസി ആക്ഷൻ ചിത്രമായിരുന്നു. ആളുകളുടെ സ്വഭാവം മനസ്സിലാക്കാനാണ് സാധാരണയായി ഈ ടെസ്റ്റ് നടത്തുന്നത്. സ്വിസ് സൈക്കോളജിസ്റ്റ് ഹെർമൻ റോഷാക്ക് ആണ് ഈ പരിശോധന രീതി കണ്ടെത്തിയത്. അദ്ദേഹത്തിൻറെ പേരിലാണ് ഈ ടെസ്റ്റ് അറിയപ്പെടുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News