Romancham Movie: ഇനി വൈകില്ല!!! സൗബിന്റെ 'രോമാഞ്ചം' തിയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

ഒക്ടോബർ 14ന് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാൽ സിനിമ ആ ദിവസം റിലീസ് ചെയ്യാൻ സാധിച്ചിരുന്നില്ല. 

Written by - Zee Malayalam News Desk | Last Updated : Jan 21, 2023, 11:46 AM IST
  • ഫെബ്രുവരി 3ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്.
  • നേരത്തെ ചിത്രം ഒക്ടോബർ 14ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
  • എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാൽ സിനിമയുടെ റിലീസ് വൈകുമെന്ന് അണിയറക്കാർ വ്യക്തമാക്കിയിരുന്നു.
Romancham Movie: ഇനി വൈകില്ല!!! സൗബിന്റെ 'രോമാഞ്ചം' തിയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് രോമാഞ്ചം. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള അപ്ഡേറ്റ് ആണ് ഇപ്പോൾ വന്നിരിക്കുന്നത്. ഫെബ്രുവരി 3ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. നേരത്തെ ചിത്രം ഒക്ടോബർ 14ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാൽ സിനിമയുടെ റിലീസ് വൈകുമെന്ന് അണിയറക്കാർ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പുതിയ തിയതി അറിയിച്ചിരിക്കുകയാണ്. 

റിലീസ് വൈകുമെന്ന് അറിയിച്ചത് വ്യത്യസ്തമായ രീതിയിലായിരുന്നു. ക്രോണിക് ബാച്ച്ലർ എന്ന ചിത്രത്തിൽ പുട്ടുണ്ടാക്കുന്ന ഹരീശ്രീ അശോകനെയും മുകേഷിനെയും പ്രേക്ഷകർ മറക്കാൻ തരമില്ല. ആ സീൻ വെച്ച് തമാശ രൂപേണയാണ് റിലീസ് വൈകുമെന്ന് അറിയിച്ചത്. ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഹൊറർ കോമഡി ചിത്രമാണ് രോമാഞ്ചം. ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ​ഗപ്പി സിനിമാസ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിർമ്മാണം. ജോൺപോൾ ജോർജ്, സൗബിൻ ഷാഹിർ, ​ഗിരീഷ് ​ഗം​ഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ് സഹനിർമ്മാതാക്കൾ.  

Also Read: Neelavelicham Movie: 'അത്രമേൽ പ്രിയപ്പെട്ട ബഷീറിന് ജന്മദിനാശംസകൾ'; ടൊവിനോയ്ക്ക് പിറന്നാൾ സമ്മാനവുമായി 'നീലവെളിച്ചം' ടീം

 

ചെമ്പൻ വിനോദും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുശിൻ ശ്യാം ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. സാനു താഹിർ ഛായാ​ഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. മഷർ ഹംസം - കോസ്റ്റ്യൂംസ്, മേക്കപ്പ് - ആർ.ജി വെയ്നാടൻ, സൗണ്ട് ഡിസൈൻ - എം.ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - ജിനു പി.കെ, സ്റ്റിൽസ് - ആർ. റോഷൻ. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News