തിയേറ്ററുകളിൽ ഇപ്പോഴും വൻ വിജയമായി പ്രദർശനം തുടരുന്ന രോമാഞ്ചം 30 ദിവസം പിന്നിട്ടിരിക്കുകയാണ്. ചിത്രം ഇതിനോടകം 50 കോടി കടന്നു കഴിഞ്ഞു. ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോൾ 30 ദിവസം കൊണ്ട് ആഗോളതലത്തിൽ 51 കോടി നേടി. കേരളത്തിലെ ബോക്സ് ഓഫീസിൽ നിന്ന് മാത്രം ചിത്രം 31.6 കോടി നേടിയതായാണ് റിപ്പോർട്ട്. കേരളത്തിന് പുറത്ത് നിന്ന് 3 മൂന്ന് കോടിയും ഒവർസീസ് മാർക്കറ്റിൽ നിന്നും 16.55 കോടിയും രോമാഞ്ചം സ്വന്തമാക്കി. വിക്കി പീഡിയയിലെ കണക്ക് പ്രകാരം 1.75 കോടി രൂപയാണ് രോമാഞ്ചം സിനിമയുടെ ബജറ്റ്. ചെറിയ മുതൽമുടക്കിൽ നിന്ന് വലിയ നേട്ടമാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. കനേഡിയന്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോര്‍ഡ് രോമാഞ്ചം സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യക്ക് പുറത്തും ഈ ഹൊറർ കോമഡി ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ബോക്സ് ഓഫീസിൽ വിസ്മയം തീർത്തുകൊണ്ടിരിക്കുകയാണ് ലോ ബജറ്റിലിറങ്ങിയ ഈ ചിത്രം. വലിയ താരനിരയില്ലാതെ കൂടുതലും പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കിയ ചിത്രമാണ് രോമാഞ്ചം. സൗബിൻ ഷാഹിറും അർജുൻ അശോകനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അനന്തരാമന്‍ അജയ്, സജിന്‍ ഗോപു, അബിന്‍ ബിനോ, സിജു സണ്ണി, അഫ്‌സല്‍ പിഎച്ച്, ജഗദീഷ് കുമാര്‍, ജോമോന്‍ ജ്യോതിര്‍ എന്നിവരാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് വെള്ളിത്തിരയിലേക്ക് വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയത്.
Also Read: Malikappuram Making Video : ഉണ്ണി മുകുന്ദന്റെ മാളികപ്പുറത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു
ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണിത്. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളിൽ ജോൺപോൾ ജോർജ്, സൗബിൻ ഷാഹിർ, ഗിരീഷ് ഗംഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ് സഹനിർമ്മാതാക്കൾ. ചെമ്പൻ വിനോദും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സുശിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സാനു താഹിർ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...