രവി തേജ നായകനാകുന്ന മാസ്സ് ചിത്രം "ടൈഗര്‍ നാഗേശ്വര റാവു" ഉടൻ തീയേറ്ററിലേക്

Tiger Nageswara Rao" will hit the theaters soon:  അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 1, 2023, 11:29 PM IST
  • സിനിമയുടേതായി നേരത്തേ പുറത്ത് ഇറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററും കണ്‍സെപ്റ്റ് വിഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.
  • ദുല്‍ഖര്‍ സല്‍മാനാണ് മലയാളത്തില്‍ നിന്ന് ശബ്ദം നൽകിയത്.
രവി തേജ നായകനാകുന്ന മാസ്സ് ചിത്രം "ടൈഗര്‍ നാഗേശ്വര റാവു" ഉടൻ തീയേറ്ററിലേക്

രവി തേജ നായകനായി എത്തുന്ന ടൈഗര്‍ നാഗേശ്വര റാവു എന്ന ചിത്രം തിയേറ്ററിൽ ഉടൻ പ്രദർശനത്തിന് എത്തും. സിനിമയുടെ റിലീസ് തീയ്യതി അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ചിത്രം ഒക്ടോബർ 20നാണ്  തിയറ്ററുകളിൽ എത്തുന്നത്. വംശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. 

സിനിമയുടേതായി നേരത്തേ പുറത്ത് ഇറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററും കണ്‍സെപ്റ്റ് വിഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.പോസ്റ്ററിൽ വളരെ രുക്കൻ ഭാവത്തിലുള്ള രവി തേജയെയാണ്  കാണാൻ സാധിച്ചത്. അഞ്ചു ഭാഷകളില്‍ നിന്നുമായി അഞ്ചു സൂപ്പര്‍സ്റ്റാറുകളുടെ ശബ്ദത്തിലാണ് വിഡിയോ പുറത്തു വന്നത്.ദുല്‍ഖര്‍ സല്‍മാനാണ് മലയാളത്തില്‍ നിന്ന്  ശബ്ദം നൽകിയത്. തെലുങ്കില്‍ വെങ്കടേഷും ഹിന്ദിയില്‍ ജോണ്‍ എബ്രഹാമും കന്നഡയില്‍ ശിവ രാജ്കുമാറും തമിഴില്‍ നിന്ന് കാര്‍ത്തിയുമായിരുന്നു

ALSO READ: കലങ്കാരി സാരിയിൽ അതിമനോഹരിയായി മിയ; ചിത്രങ്ങൾ കാണാം

വോയ്സ് ഓവര്‍ നല്‍കിയത്. ടൈഗറിന്റെ കഥ രചിച്ചിരിക്കുന്നത് കേട്ടുകേള്‍വികളില്‍ നിന്ന് സ്വാധീനമുള്‍ക്കൊണ്ടാണ് .ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത് നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ്.അവിനാശ് കൊല്ലയാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്‌.

സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് വംശിയാണ്.പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍.  സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News