Delhi യിലെ കോവിഡ് രോഗികൾക്ക് ഓക്സിജൻ എത്തിച്ച് നൽകി Raveena Tandon

തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ മെസ്സേജുകൾ ഷെയർ ചെയ്തും സംഭാവനകൾ നൽകിയും രവീന നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 8, 2021, 12:53 PM IST
  • തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ മെസ്സേജുകൾ ഷെയർ ചെയ്തും സംഭാവനകൾ നൽകിയും രവീണ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
  • നിരവധി പ്രശസ്‌ത താരങ്ങൾ കോവിഡ് പ്രതിസന്ധിയിൽ സഹായവുമായി മുന്നോട്ട് വന്നിരുന്നു.
  • കോവിഡ് രോഗികൾക്ക് ഓക്സിജന്റെ ആദ്യ ഘട്ടം എത്തിച്ച് നൽകിയ താരം ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക് വെക്കുകയും ചെയ്തിരുന്നു.
  • രുദ്ര ഫൗണ്ടേഷനോടൊപ്പം ചേർന്നാണ് രവീണ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ച് നൽകിയത്.
Delhi യിലെ കോവിഡ് രോഗികൾക്ക് ഓക്സിജൻ എത്തിച്ച് നൽകി Raveena Tandon

Mumbai: ഇന്ത്യയിൽ കോവിഡ് (Covid 19)  രോഗബാധയെ തുടർന്ന് ഓക്സിജൻ ക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിലെ കോവിഡ് രോഗികൾക്ക് ബോളിവുഡ് താരം Raveena Tandon ഓക്സിജൻ എത്തിച്ച് നൽകി. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ മെസ്സേജുകൾ ഷെയർ ചെയ്തും സംഭാവനകൾ നൽകിയും രവീണ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. നിരവധി പ്രശസ്‌ത താരങ്ങൾ കോവിഡ് പ്രതിസന്ധിയിൽ സഹായവുമായി മുന്നോട്ട് വന്നിരുന്നു.

കോവിഡ് രോഗികൾക്ക് ഓക്സിജന്റെ (Oxygen) ആദ്യ ഘട്ടം എത്തിച്ച് നൽകിയ താരം ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക് വെക്കുകയും ചെയ്തിരുന്നു. രുദ്ര ഫൗണ്ടേഷനോടൊപ്പം ചേർന്നാണ് രവീണ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ച് നൽകിയത്. മെയ് 8 ശനിയാഴ്ച്ച രാവിലെയാണ് ആദ്യ ഘട്ട സഹായങ്ങൾ മുംബൈയിൽ നിന്നും അയച്ചത്. ചിത്രം പങ്ക് വെച്ചതിനോടൊപ്പം തന്നെ എല്ലാവരും ഓക്സിജന് വേണ്ടി സംഭാവന ചെയ്യണമെന്നും താരം ആവശ്യപ്പെട്ടു.

ALSO READ: Covid 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് 2 കോടി രൂപ സംഭാവന നൽകി Anushka Sharma യും Virat Kohli യും

വെള്ളിയാഴ്ച അനുഷ്ക ശർമയും (Anushka Sharma) വിരാട് കോലിയും കോവിഡ് ചികിത്സ സഹായങ്ങൾക്കായി 2 കോടി രൂപ സംഭാവന നൽകിയിരുന്നു.  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായമായി ഇരുവരും ചേർന്ന് ധനസമാഹരണവും ആരംഭിച്ചിട്ടുണ്ട്. ഐപിഎൽ 2021 കോവിഡ് രോഗബാധയെ തുടർന്ന് നിർത്തി വെച്ചതിന്റെ തൊട്ട് പിന്നാലെയാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം സംഭാവന ചെയ്‌ത്‌ കൊണ്ട് കോലിയും അനുഷ്‌കയും രംഗത്തെത്തിയത്.

ALSO READ: Kangana Ranaut ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ് താരം

 കോവിഡ് (Covid 19) രോഗബാധ അതിരൂക്ഷമായി ബാധിച്ചിരുന്ന സമയത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ വിരാട് കോലി പ്രതികരിക്കാതിരുന്നത് സാമൂഹിക മാധ്യമങ്ങളിൽ വൻ വിവാദത്തിന് വഴിവെച്ചിരുന്നു. കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച സമയത്ത് കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക് 2 കോടി രൂപ നല്കിയതിനോടൊപ്പം തന്നെ കേട്ടോയിൽ  #InThisTogether എന്ന പേരിൽ ഒരു ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ടെന്ന് അനുഷ്‌ക ശർമ്മ തന്നെ സാമൂഹിക മാധ്യമ (Social Media) അക്കൗണ്ടിലൂടെ അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News