Rashmika Mandanna Deepfake Case Updates: കൃത്രമ നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് നടി രശ്മിക മന്ദനയുടെ വ്യാജ വീഡിയോ (ഡീപ്പ്ഫേക്ക് വീഡിയോ) നിർമിച്ച കേസിൽ ഏറ്റവും പുതിയ വിവരങ്ങളുമായി ഡൽഹി പോലീസ്. രശ്മിക മന്ദനയുടെ ഡീപ്പ്ഫേക്ക് വീഡിയോ അപ്ലോഡ് ചെയ്ത നാല് പേരെ കുറിച്ച് വിവരം ലഭിച്ചതായി ഡൽഹി പോലീസ് അറിയിച്ചതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പോലീസ് അവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വീഡിയോ ഓൺലൈനിൽ അപ്ലോഡ് ചെയ്തവെരയാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം വീഡിയോ ആര് നിർമിച്ചതിൽ പോലീസിന് വ്യക്തതയില്ല. വ്യാജ വീഡിയോ നിർമിച്ചതാരണെന്ന് കണ്ടെത്താൻ പോലീസ് പ്രധാനമായി ശ്രമിക്കുന്നത്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാമം, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉടമകളായ മെറ്റ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ പോലീസിന് ഈ നാല് പേരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. വീഡിയോ അപ്ലോഡ് ചെയ്ത അക്കൗണ്ടുകൾ ഇവർ ഡിലീറ്റ് ചെയ്തതിനാൽ അന്വേഷണം വഴിമുട്ടി നിൽക്കുകയായിരുന്നു. മെറ്റയുടെ വിവരം ലഭിച്ചതിന് പിന്നാലെ വ്യാജ വീഡിയോ നിർമിച്ച പ്രധാന പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡൽഹി പോലീസിന്റെ സൈബർ വിദഗ്ധർ. വിപിഎൻ ഉപയോഗിച്ചാണ് ഇവർ വീഡിയോ അപ്ലോഡ് ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. അതുകൊണ്ട് വീഡിയോ എവിടെ നിന്നാണ് അപ്ലോഡ് ചെയ്തതെന്ന് പോലീസിന് വ്യക്തതയില്ല.
കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ട് ഇപ്പോൾ ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ഡൽഹി പോലീസിന്റെ സൈബർ വിഭാഗത്തിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഡൽഹി വനിത കമ്മീഷൻ ഇടപ്പെട്ടതോടെയാണ് കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. സംഭവത്തിൽ മറ്റ് താരങ്ങളും രംഗത്തെത്തിയതോടെ വിഷത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലും ഉണ്ടായി. ഇത് സംബന്ധിച്ച് രാജ്യത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഐടി മന്ത്രിലായം വീഡിയോ നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നു. കൂടാതെ ഇത്തരത്തിലുള്ള വ്യാജ വീഡിയോകൾ കണ്ടെത്താൻ സോഷ്യൽ മീഡയ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് നിർദേശം നൽകിയിരുന്നു.
കേസ് സംബന്ധിച്ച് അന്വേഷണ സംഘം അപ്ലോഡ് ചെയ്യപ്പെട്ട അക്കൗണ്ടുകളുടെ വിവരങ്ങൾ തേടി മെറ്റയ്ക്ക് കത്തയിച്ചിരുന്നു. എന്നാൽ ഡിലീറ്റാക്കപ്പെട്ട് അക്കൗണ്ടുകളുടെ വിവരങ്ങൾ ലഭ്യമല്ലയെന്ന് മെറ്റ പോലീസിനെ മറുപടി നൽകി. കൂടാതെ പോലീസ് ഇന്റർനെറ്റ് ഡൊമൈൻ നിർമാതാക്കളായ ഗോ ഡാഡിയെ സമീപിച്ചതായിട്ടാണ് എഎൻഐ തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നത്. ഗോ ഡാഡിയിലൂടെ സമാനമായ ഒരു അക്കൗണ്ട് നിർമിച്ചതായി പോലീസ് കണ്ടെത്തിട്ടുണ്ട്.
നവംബർ ആറിനായിരുന്നു രശ്മിക മന്ദനയുടെ ഡീപ്പ്ഫേക്ക് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷമായത്. ബ്രിട്ടീഷ് ഇന്ത്യൻ വ്ളോഗറായ സാറാ പട്ടേലിന്റെ വീഡിയോക്ക് രശ്മികയുടെ മുഖം നൽകുകയായിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമായിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. രശ്മികയുടെ മാത്രമല്ല, ബോളിവുഡ് താരങ്ങളായ കജോൾ, കത്രീന കെയ്ഫ് ഏറ്റവും ഒടുവിലായ ആലിയ ഭട്ട് എന്നിവരുടെ വ്യാജ നിർമിത വീഡിയോകൾ സോഷ്യൽ മീഡിയയിൽ എത്തിയത്. ഇതിൽ രശ്മിക മാത്രമാണ് പ്രതികരിച്ച് രംഗത്തെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.