Ranveer Singh നായകനാകുന്ന 83 ജൂൺ 4 ന് തീയേറ്ററുകളിലെത്തും

കപിൽ ദേവിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ 1983 ലെ ക്രിക്കറ്റ് വേൾഡ് കപ്പ് നേടുന്നതാണ് സിനിമയുടെ പ്രമേയം.  83  ൽ രൺവീർ സിങ് ഇന്ത്യൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന കപിൽ ദേവായാണ് എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 20, 2021, 04:36 PM IST
  • കപിൽ ദേവിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ 1983 ലെ ക്രിക്കറ്റ് വേൾഡ് കപ്പ് നേടുന്നതാണ് സിനിമയുടെ പ്രമേയം.
  • 83 ൽ രൺവീർ സിങ് ഇന്ത്യൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന കപിൽ ദേവായാണ് എത്തുന്നത്.
  • സുനിൽ ഗവാസ്‌കറായി താഹിർ രാജ് ഭാസിനും എത്തുന്നുണ്ട്.
  • സിദ്ധാർത്ഥ് മൽഹോത്രയും കിയാരാ അദ്വാനിയും പ്രധാന വേഷങ്ങളിലെത്തുന്ന ഷേർഷാ ജൂലൈ 2 ന് തീയേറ്ററുകളിലെത്തും.
Ranveer Singh നായകനാകുന്ന 83 ജൂൺ 4 ന് തീയേറ്ററുകളിലെത്തും

Mumbai: കബീർ ഖാൻ സംവിധാനം ചെയ്യുന്ന രൺവീർ സിങിന്റെ (Ranveer Singh) ഏറ്റവും പുതിയ ചിത്രം 83 2021 ജൂൺ 4 ന് തീയേറ്ററുകളിലെത്തും. കപിൽ ദേവിന്റെ (Kapil Dev) ക്യാപ്റ്റൻസിയിൽ ഇന്ത്യ 1983 ലെ ക്രിക്കറ്റ് വേൾഡ് കപ്പ് (World Cup) നേടുന്നതാണ് സിനിമയുടെ പ്രമേയം. രൺവീർ സിങ് തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടത്. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ 5 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. 

83 2020 ഏപ്രിൽ 10ന് റിലീസ് ചെയ്യാനിരുന്ന സിനിമയാണ് 83  എന്നാൽ കൊറോണ (Covid 19) മഹാമാരി മൂലവും ലോക്ക്ഡൗൺ മൂലവും റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. തുടർന്ന് ചിത്രത്തിന്റെ റിലീസിനായി OTT പ്ലാറ്റുഫോമുകൾ 143 കോടി രൂപ ഓഫർ ചെയ്‌തുവെന്നും, OTT റിലീസിന് ഒരുങ്ങുന്നുവെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും റിലൈൻസ് എന്റർടൈൻമെന്റ് ഗ്രൂപ്പ് സിഇഒ ഈ അപവാദങ്ങളെ തള്ളിക്കളയുകയും തീയേറ്ററിൽ മാത്രമേ റിലീസ് ചെയ്യുകയുള്ളൂവെന്നും അറിയിച്ചിരുന്നു.

ALSO READ: Best of Amazon Prime & Netflix: ഈ Weekend ൽ നിങ്ങൾക്ക് കാണാനായി പുതിയ സിനിമകളും Series കളും

83  ൽ രൺവീർ സിങ് ഇന്ത്യൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന കപിൽ ദേവായാണ് എത്തുന്നത്. ചിത്രത്തിൽ  സുനിൽ ഗവാസ്‌കറായി താഹിർ രാജ് ഭാസിനും, മോഹിന്ദർ അമർനാഥായി സാകിബ് സലീമും ബൽവീന്ദർ സന്ധുവായി അമ്മി വിർക്കും, സയ്യിദ് കിർമാനിയായി സാഹിൽ ഖട്ടാറും, സന്ദീപ് പാട്ടീലായി ചിരാഗ് പാട്ടീലും ദിലീപ് വെംഗ്‌സാർക്കറായി ആദിനാഥ് കോത്താരെയും, രവി ശാസ്ത്രിയായി  ധൈര്യ കാർവയും, ഡിങ്കർ ശർമ്മയായി കൃതി ആസാദും, യശ്പാൽ ശർമയായി ജതിൻ സർനയും, മദൻ ലാലായി ഹാർഡി സന്ധുവും, റോജർ ബിന്നിയായി നിഷാന്ത് ദാഹിയയും, സുനിൽ വാൽസണായി ആർ ബദ്രിയും  എത്തുന്നുണ്ട്. 1983 യിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ച് പി ആർ മൻ സിങിനെ പങ്കജ് ത്രിപാഠിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ കപിൽ ദേവിന്റെ ഭാര്യയായ റോമി ദേവായി എത്തുന്നത് ദീപിക പദുക്കോണാണ് (Deepika Padukone).

ALSO READ: Roohi Trailer: Rajkummar Rao നായകനായി എത്തുന്ന Roohi യുടെ Trailer റിലീസ് ചെയ്‌തു; Janhvi Kapoor ചിത്രത്തിൽ പ്രേതമായി എത്തും

അതേസമയം സിദ്ധാർത്ഥ് മൽഹോത്രയും (Sidharth Malhotra) കിയാരാ അദ്വാനിയും (Kiara Advani) പ്രധാന വേഷങ്ങളിലെത്തുന്ന ഷേർഷാ ജൂലൈ 2 ന് തീയേറ്ററുകളിലെത്തും. കരൺ ജോഹറാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. കാർഗിൽ (Kargil) ഹീറോയായ ക്യാപ്റ്റൻ വിക്രം ബത്രയുടെ കഥയാണ് ഷേർഷാ പറയുന്നത്. കിയാരാ അദ്വാനി വിക്രം ബത്രയുടെ പ്രതിശ്രുതവധുവായി ആണ് എത്തുന്നത്.  കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന  സിനിമ സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു വരധാനാണ്.

 

Trending News