Puneeth Rajkumar| പുനീത് രാജ്കുമാറിൻറെ സ്വപ്ന ചിത്രം, ഗന്ധാഡഗുഡിയുടെ ടീസർ പുറത്തിറങ്ങി

ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആരാധകരെ കാണാൻ അപ്പു എത്തിയതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല

Written by - Zee Malayalam News Desk | Last Updated : Dec 6, 2021, 06:08 PM IST
  • സ്ഥിരം ആക്ഷൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായാണ് അപ്പു എത്തുന്നത്
  • നാടിന്റെയും ഇതിഹാസത്തിന്റേയും ആഘോഷം എന്നാണ് ചിത്രത്തേക്കുറിച്ച് അമോഘവര്‍ഷ ട്വീറ്റ് ചെയ്തത്
  • ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് അജനീഷ് ലോകനാഥാണ്
Puneeth Rajkumar| പുനീത് രാജ്കുമാറിൻറെ സ്വപ്ന ചിത്രം, ഗന്ധാഡഗുഡിയുടെ ടീസർ പുറത്തിറങ്ങി

സിനിമാലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വാർത്തയായിരുന്നു കന്നഡ സൂപ്പര്‍ താരം പുനീത് രാജ് കുമാറിന്റെ വിയോഗം. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നത്. ഗന്ധാഡഗുഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു നാച്ച്വര്‍ ഡോക്യുമെന്ററിയാണ്.

ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആരാധകരെ കാണാൻ അപ്പു എത്തിയതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. 1.20 മിനിറ്റ് ദൈർഘ്യമുളള ടീസർ അതി മനോഹരമായ കാഴ്ചയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഒപ്പം വന്യതയുടെ വശ്യമാർന്ന സൗന്ദര്യവും കാണാം. ഗന്ധാഡഗുഡി എന്ന പേരിനർത്ഥം ചന്ദനമരങ്ങളുടെ ക്ഷേത്രം എന്നാണ്.

ALSO READ : Marakkar Movie| മരക്കാറിൻറെ വ്യാജപതിപ്പ് ടെലഗ്രാമിൽ,കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ

പുനീത് രാജ്കുമാറിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു ഈ ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. കര്‍ണാടകയിലെ കാടുകളും മറ്റു പ്രകൃതി സൗന്ദര്യമുളള കാഴ്ചകളുമാണ് ഡോക്യുമെന്ററിയിലുടനീളം. 2019-ലെ വൈൽഡ് കർണാടക എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ അമോഘവര്‍ഷയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. 

ഇദ്ദേഹം ഒരു വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർ കൂടിയാണ്. മാത്രമല്ല അമോഘവര്‍ഷയും വളരെ പ്രധാനപ്പെട്ട കഥാപാത്രമായി പുനീതിനൊപ്പം ചിത്രത്തിലുണ്ട്. ചിത്രം നിര്‍മിച്ചിരിക്കുന്നത് അശ്വിനി പുനീത് രാജ് കുമാറാണ്. അടുത്തവര്‍ഷം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. അതിമനോഹര ദൃശ്യങ്ങൾ പകർത്തിയത് ഛായാഗ്രഹകൻ പ്രതീക് ഷെട്ടിയാണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് അജനീഷ് ലോകനാഥാണ്.

ALSO READ : Mohanlal as Marakkar| 'ലാലേട്ടന്‍... മലയാള സിനിമയുടെ സിംഹം'! നൂറു കോടിയെ നിഷ്പ്രഭമാക്കിയ ഏകതാരം

സ്ഥിരം ആക്ഷൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായാണ് അപ്പു എത്തുന്നത്. സന്തോഷത്തോടൊപ്പം ചിത്രം കാണാൻ അപ്പു ഇനി ഇല്ല എന്ന ദുഖവും ആരാധകരിൽ ഉണ്ട്.അപ്പുവിന്റെ സ്വപ്നം, അവിശ്വസനീയമായ യാത്ര, നമ്മുടെ നാടിന്റെയും ഇതിഹാസത്തിന്റേയും ആഘോഷം എന്നാണ് ചിത്രത്തേക്കുറിച്ച് അമോഘവര്‍ഷ ട്വീറ്റ് ചെയ്തത്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News