അന്തരിച്ച കന്നഡ സൂപ്പർ താരം (Kannada Actor) പുനീത് രാജ് കുമാറിന്റെ (Puneeth Rajkumar) സംസ്കാര ചടങ്ങുകൾ (Funeral) പൂർത്തിയായി. പൂർണ സംസ്ഥാന ബഹുമതികളോടെ (State Honour) ആയിരുന്നു സംസ്കാര ചടങ്ങുകൾ. അച്ഛൻ രാജ്‌കുമാറിന്റെ സമാധിക്ക് അരികിൽ ആയി കൺഠീരവ സ്റ്റുഡിയോയിൽ (Kanteerava Studios) ആണ് പുനീതിനും അന്ത്യ വിശ്രമം ഒരുക്കിയത്. സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പടെ പതിനായിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.
പൊതുദർശനമുണ്ടായിരുന്ന കണ്ഠീരവ സ്റ്റേഡിയത്തിൽ നിന്ന് വിലാപയാത്രയിൽ ഭാഗമായത് പതിനായിരങ്ങളാണ്. 7.30 സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ആരാധകർ ഒന്നടങ്കം എത്തുന്നത് ക്രമസമാധാന പ്രശ്നം ആകുമെന്ന സർക്കാരിന്റെ അഭ്യർത്ഥന കണക്കിലെടുത്താണ് സംസ്കാര ചടങ്ങുകൾ പുലർച്ചെയിലേക്കു മാറ്റിയത്.
Also Read: അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്‌കുമാറിന്റെ സംസ്കാരം നാളെ
അടുത്ത കുടുംബാംഗങ്ങൾക്ക് പുറമെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാർ, ജൂനിയർ എൻടിആർ പ്രഭു ദേവ യെഷ് രശ്മിക മന്താന എസ്എം കൃഷ്ണ തുടങ്ങിയവരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. അമേരിക്കയിലുള്ള മകൾ രാത്രി ബംഗളുരുവിൽ എത്തിയിരുന്നു.
ഒക്ടോബർ 29 ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു പുനീതിന്റെ മരണം. തലേദിവസം രാത്രി മുതല്‍ പുനീതിന്റെ ആരോഗ്യം മോശമായിരുന്നുവെങ്കിലും രാവിലെ ജിമ്മിലെത്തി പതിവുപോലെ അദ്ദേഹം വര്‍ക്കൗട്ട് ചെയ്യുകയായിരുന്നു. വര്‍ക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് താരത്തെ ആശുപത്രിയിലെത്തിച്ചത്.
Also Read: Puneeth Rajkumar Passed Away| കന്നട സൂപ്പർ താരം പുനീത് രാജ്കുമാർ അന്തരിച്ചു
താരത്തിന്റെ മരണ വാർത്ത വളരെ ഞെട്ടലോടെയാണ് സിനിമാലോകവും (Cinema world) ആരാധകരും സ്വീകരിച്ചത്. അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പുനീത് രാജ്‌കുമാർ (Puneeth Rajkumar). നിരവധി സഹായങ്ങളാണ് അദ്ദേഹം കന്നഡ ജനതയ്ക്ക് നൽകിയിരുന്നത്. അതിൽ 26 അനാഥാലയങ്ങള്‍, 25 സ്‌കൂളുകള്‍, 16 വൃദ്ധ സദനങ്ങള്‍, 19 ഗോശാല, 18000 വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം എന്നീ നിരവധി സാമൂഹ്യ സേവനങ്ങളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...