ഐശ്വര്യ ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കുമാരി. ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. പൃഥ്വിരാജാണ് ടീസർ പുറത്തിറക്കിയത്. ടൈറ്റിൽ കഥാപാത്രത്തെയാണ് ഐശ്വര്യം അവതരിപ്പിക്കുന്നത്. ടീസറിൽ കുമാരിയുടെ ലോകത്തെ കുറിച്ച് പരിചയപ്പെടുത്തുന്നത് പൃഥ്വിരാജ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്ക്സ് ബിജോയ് എന്നിവർ ചേർന്നാണ്. ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
ഐശ്വര്യ ലക്ഷ്മി, പ്രിയങ്ക ജോസഫ്, മൃദുല പിനപാല, ജിൻസ് വർഗീസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. എബ്രഹാം ജോസഫാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജേക്ക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ശ്രീജിത്ത് സാരംഗ് ആണ്. സംവിധായകൻ നിർമ്മലും ഫസൽ ഹമീദും ചേർന്നാണ് കുമാരിയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗോകുൽ ദാസാണ് പ്രൊഡക്ഷൻ ഡിസൈനർ. പഷ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത് ജേക്സ് ബിജോയിയും മണികണ്ഠൻ അയ്യപ്പനും ചേർന്നാണ്.
'ജെസിക്ക' ഗാനവുമായി ശിവകാർത്തികേയൻ; 'പ്രിൻസി'ലെ ലിറിക്കൽ ഗാനം
ശിവകാർത്തികേയൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രം പ്രിൻസിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി. ജെസിക്ക എന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. അറിവ് ആണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. തമൻ എസ് ആണ് ആലാപനം. ദീപാവലി റിലീസായാണ് ചിത്രം എത്തുന്നത്. ഒക്ടോബർ 21ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശിവകാർത്തികേയൻ ചിത്രങ്ങൾക്കെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. പ്രിൻസും പ്രേക്ഷകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അനുദീപ് കെ.വി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വമ്പൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതെന്നാണ് റിപ്പോർട്ട്. ശിവകാർത്തികേയൻ ചിത്രങ്ങൾക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന നിരക്കിലാണ് ചിത്രത്തിന്റെ ഡിജിറ്റല്‍- സാറ്റ്ലൈറ്റ് അവകാശങ്ങൾ വിറ്റ് പോയതെന്നാണ് റിപ്പോർട്ട്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങൾ നേടിയത്. ഡിജിറ്റല്‍- സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റ് പോയത് 42 കോടി രൂപയ്ക്കാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിയേറ്ററുകളിൽ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷമായിരിക്കും ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ആരംഭിക്കുക. സാറ്റ്ലൈറ്റ് റൈറ്റ്‍സ് വിജയ്‍ ടിവിക്കാണ്.
Also Read: Ponniyin Selvan: പ്രേക്ഷകരിലേക്കെത്താൻ ഇനി ആറ് നാൾ മാത്രം; 'പൊന്നിയിൻ സെൽവന്' യു സർട്ടിഫിക്കറ്റ്
റൊമാന്റിക് കോമഡി വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് പ്രിൻസ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് തമൻ എസ് ആണ്. ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് ചിത്രം നിര്‍മിക്കുന്നത്. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഷൂട്ട് ചെയ്തത്. ഇതാദ്യമായാണ് ശിവകാർത്തികേയന്റേതായി ഒരു തെലുങ്ക് ചിത്രം ഒരുങ്ങുന്നത്. ശിവകാർത്തികേയന്റെ മറ്റ് ചിത്രങ്ങൾ പോലെ തന്നെ ഇതും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...