Salaar : സലാറിൽ പ്രഭാസിനൊപ്പം പൃഥ്വിരാജും? അഭ്യുഹങ്ങൾ ശരിവെക്കും വിധം ചിത്രത്തിന്റെ പുതിയ അനൗൺസ്മെന്റ്

Prithviraj Sukumaran In Salaar : സലാർ 2023 സെപ്റ്റംബർ 28 റിലീസ് ചെയ്യുമെന്ന് അറിയിച്ചുകൊണ്ടുള്ള അനൗൺസ്മെന്റ് പോസ്റ്റിൽ പൃഥ്വിരാജിനെയും ടാഗ് ചെയ്തിട്ടുണ്ട്.

Written by - Jenish Thomas | Last Updated : Aug 15, 2022, 03:29 PM IST
  • സലാർ 2023 സെപ്റ്റംബർ 28 റിലീസ് ചെയ്യുമെന്ന് അറിയിച്ചുകൊണ്ടുള്ള അനൗൺസ്മെന്റ് പോസ്റ്റിൽ പൃഥ്വിരാജിനെയും ടാഗ് ചെയ്തിട്ടുണ്ട്.
  • പൃഥ്വിരാജ് അഭിനയിക്കുന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായാൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് വിജയ് തന്റെ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
  • ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായിട്ടാണ് പ്രഭാസെത്തുന്നത്.
  • പ്രഭാസിനെയും പൃഥ്വിയെയും കൂടാതെ ചിത്രത്തിൽ ശ്രുതി ഹാസൻ, ജഗപതി ബാബു, ശ്രിയ റെഡ്ഡി, എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
Salaar : സലാറിൽ പ്രഭാസിനൊപ്പം പൃഥ്വിരാജും? അഭ്യുഹങ്ങൾ ശരിവെക്കും വിധം ചിത്രത്തിന്റെ പുതിയ അനൗൺസ്മെന്റ്

കൊച്ചി : തെലുഗു താരം പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന പാൻ ഇന്ത്യ ചിത്രം സലാറിൽ പൃഥ്വിരാജും. നേരത്തെ അഭ്യുഹങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നെങ്കിലും മലയാള സിനിമ താരം സലാറിലുണ്ടെന്ന് ഉറപ്പ് വരുത്തും വിധമാണ് ചിത്രത്തിന്റെ ഏറ്റവും പുതിയ അനൗൺസ്മെന്റ്. സലാർ 2023 സെപ്റ്റംബർ 28 റിലീസ് ചെയ്യുമെന്ന് അറിയിച്ചുകൊണ്ടുള്ള അനൗൺസ്മെന്റ് പോസ്റ്റിൽ പൃഥ്വിരാജിനെയും ടാഗ് ചെയ്തിട്ടുണ്ട്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി പൃഥ്വിരാജിനെ പരിഗണിച്ചിരുന്നുയെന്നും അതിനായിട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് നേരത്തെ സലാർ നിർമിക്കുന്ന ഹൊംബാലെ ഫിലിംസിന്റെ ഉടമ വിജയ് കിരാഗണ്ഡൂർ ബോളിവുഡ് മാധ്യമമായ പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ അറിയിച്ചിരുന്നു. പൃഥ്വിരാജ് അഭിനയിക്കുന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായാൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് വിജയ് തന്റെ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. കെജിഎഫ് 2ന്റെ കേരളത്തിലെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു.

ALSO READ : Gold Movie : പ്രേമം പോലെ തന്നെ; ഗോൾഡിന് ട്രെയിലർ ഇല്ല; റിലീസിന് മുമ്പ് ഒരു പാട്ട് അങ്ങ് ഇറക്കുമെന്ന് അൽഫോൺസ് പുത്രൻ

ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായിട്ടാണ് പ്രഭാസെത്തുന്നത്. പ്രഭാസിനെയും പൃഥ്വിയെയും കൂടാതെ ചിത്രത്തിൽ ശ്രുതി ഹാസൻ, ജഗപതി ബാബു, ശ്രിയ റെഡ്ഡി, എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇതിൽ ജഗപതി ബാബുവിന്റെ വില്ലൻ എന്ന തോന്നിപ്പിക്കുന്ന കഥാപാത്രത്തെ നേരത്തെ അവതരിപ്പിച്ചിരുന്നു. രാജമന്നാർ എന്ന കഥാപാത്രത്തെയാണ് ജഗപതി ബാബു സലാറിൽ അവതരിപ്പിക്കുന്നത്. 

കെജിഎഫിന്റെ അതെ അണിയറ പ്രവർത്തകരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. രവി ബസ്രുർ ചിത്രത്തിന് സംഗീതം നൽകും. അൻപറിവാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.

ALSO READ : "എനിക്ക് ലാലേട്ടനെ ഒന്ന് കാണണം" പൃഥ്വിയുടെ വാക്കിന് പിന്നാലെ ട്രോളുകളുടെ പൂരം

അതേസമയം അൽഫോൺസ് പുത്രൻ ചിത്രം ഗോൾഡാണ് പൃഥ്വിരാജിന്റെ അടുത്ത റിലീസ് ചിത്രം. ഗോൾഡ് ഓണത്തിന് തിയറ്ററുകളിലെത്തുമെന്ന് അൽഫോൺസ് പുത്രൻ അറിയിച്ചിരുന്നു. കൂടാതെ രതീഷ് അമ്പാട്ട് ചിത്രം തീർപ്പ്, ഷാജി കൈലാസ് ഒരുക്കുന്ന കാപ്പ എന്നീ പൃഥ്വിരാജ് ചിത്രങ്ങളാണ് ഗോൾഡിന് പിന്നാലെ തിയറ്ററുകളിലേക്കെത്തുന്നത്. ബ്ലെസിയുടെ ആടു ജീവതത്തിന്റെ ഷൂട്ടിങ് എല്ലാം പൂർത്തീകരിക്കുകയും ചെയ്തു. കൂടാതെ പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്യുന്ന എൽ2 : എമ്പുരാന്റെ ഷൂട്ടിങ് ആരംഭിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News