Salaar : മറ്റൊരു കെജിഎഫോ? പ്രശാന്ത് നീൽ-പ്രഭാസ് ചിത്രം സലാറിന്റെ റിലീസ് പ്രഖ്യാപിച്ചു

Salaar Movie Release Date : ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം 2023 സെപ്റ്റംബറിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായിട്ടാണ് പ്രഭാസെത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 15, 2022, 02:44 PM IST
  • കെജിഎഫിന്റെ നിർമാതാക്കളായ ഹൊംബാലെ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.
  • ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം 2023 സെപ്റ്റംബറിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
  • ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായിട്ടാണ് പ്രഭാസെത്തുന്നത്.
  • അതേസമയം ചിത്രത്തിൽ മലയാള നടൻ പൃഥ്വിരാജ് ഉണ്ടാകുമെന്ന് അഭ്യുഹങ്ങൾ ഏറെ ശരിവെക്കും വിധമായിരുന്നു സലാറിന്റെ ഏറ്റവും പുതിയ അനൗൺസ്മെന്റ്.
Salaar : മറ്റൊരു കെജിഎഫോ? പ്രശാന്ത് നീൽ-പ്രഭാസ് ചിത്രം സലാറിന്റെ റിലീസ് പ്രഖ്യാപിച്ചു

ബെംഗളൂരു : തെലുഗു താരം പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന സലാറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. കെജിഎഫിന്റെ നിർമാതാക്കളായ ഹൊംബാലെ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം 2023 സെപ്റ്റംബറിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായിട്ടാണ് പ്രഭാസെത്തുന്നത്. 

അതേസമയം ചിത്രത്തിൽ മലയാള നടൻ പൃഥ്വിരാജ് ഉണ്ടാകുമെന്ന് അഭ്യുഹങ്ങൾ ഏറെ ശരിവെക്കും വിധമായിരുന്നു സലാറിന്റെ ഏറ്റവും പുതിയ അനൗൺസ്മെന്റ്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച പോസ്റ്റിനൊപ്പം നടൻ പൃഥ്വിരാജിനെയും അണിയറ പ്രവർത്തകർ ട്വിറ്ററിൽ ടാഗ് ചെയ്തിട്ടുണ്ട്. കൂടാതെ ചിത്രത്തിൽ ശ്രുതി ഹാസൻ, ജഗപതി ബാബു, ശ്രിയ റെഡ്ഡി, എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇതിൽ ജഗപതി ബാബുവിന്റെ വില്ലൻ എന്ന തോന്നിപ്പിക്കുന്ന കഥാപാത്രത്തെ നേരത്തെ അവതരിപ്പിച്ചിരുന്നു. രാജമന്നാർ എന്ന കഥാപാത്രത്തെയാണ് ജഗപതി ബാബു സലാറിൽ അവതരിപ്പിക്കുന്നത്. 

ALSO READ : Mei Hoom Moosa : സുരേഷ് ഗോപിയുടെ മേ ഹൂം മൂസയിലെ സ്വാതന്ത്ര്യ ദിന പ്രത്യേക ഗാനം പുറത്തുവിട്ടു

കെജിഎഫിന്റെ അതെ അണിയറ പ്രവർത്തകരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. രവി ബസ്രുർ ചിത്രത്തിന് സംഗീതം നൽകും. അൻപറിവാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. 

2022ൽ ഇതുവരെ ഇന്ത്യയിൽ ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ നേടിയ ചിത്രമാണ് പ്രശാന്ത് നീലിന്റെ കെജിഎഫ് 2. 100 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം യഷ് ചിത്രം ഏകദേശം 1250 കോടി രൂപ ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കിയെന്ന് വിക്കിപീഡിയയിൽ പറയുന്നു. 1150-1200 കോടി സ്വന്തമാക്കിയ തെലുഗു ചിത്രം ആർആർആർ ആണ് മറ്റ് ഈ വർഷത്തെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News