Prem Nazir Film Awards : പ്രേംനസീർ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു; അലൻസിയർ മികച്ച നടൻ, മികച്ച നടി ഗ്രേസ് ആന്റണി

Prem Nazir Film Awards 2022 : മികച്ച സംവിധായകനായി തരുൺ മൂർത്തി (ചിത്രം - സൗദി വെള്ളക്കയ്ക്ക), മികച്ച നടനായി അലൻസിയറെയും (ചിത്രം - അപ്പൻ) തെരഞ്ഞെടുത്തു. 

Written by - Zee Malayalam News Desk | Last Updated : Dec 23, 2022, 04:48 PM IST
  • പ്രേംനസീർ ചലച്ചിത്രശ്രേഷ്ഠ പുരസ്ക്കാരത്തിന് നടൻ കുഞ്ചനും പ്രേംനസീർ കർമ്മതേജസ് പുരസ്ക്കാരത്തിന് ഗോപിനാഥ് മുതുകാടും അർഹരായി.
  • തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിലാണ് പുരസ്ക്കാര പ്രഖ്യാപനം നടന്നത്. മികച്ച ചിത്രമായി അപ്പൻ തെരഞ്ഞെടുക്കപ്പെട്ടു.
  • മികച്ച സംവിധായകനായി തരുൺ മൂർത്തി (ചിത്രം - സൗദി വെള്ളക്കയ്ക്ക), മികച്ച നടനായി അലൻസിയറെയും (ചിത്രം - അപ്പൻ) തെരഞ്ഞെടുത്തു.
  • മികച്ച നടിയുടെ പുരസ്ക്കാരം സ്വന്തമാക്കിയത് ഗ്രേസ് ആന്റണിയാണ് (ചിത്രങ്ങൾ - അപ്പൻ , റോഷാക്ക്)
Prem Nazir Film Awards :  പ്രേംനസീർ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു; അലൻസിയർ മികച്ച നടൻ, മികച്ച നടി ഗ്രേസ് ആന്റണി

തിരുവനന്തപുരം : പ്രേംനസീർ സ്മൃതി 2023 നോട് അനുബന്ധിച്ച് പ്രേംനസീർ സുഹൃത്ത് സമിതി  ഉദയസമുദ്ര അഞ്ചാമത് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. പ്രേംനസീർ ചലച്ചിത്രശ്രേഷ്ഠ പുരസ്ക്കാരത്തിന് നടൻ കുഞ്ചനും പ്രേംനസീർ കർമ്മതേജസ് പുരസ്ക്കാരത്തിന് ഗോപിനാഥ് മുതുകാടും അർഹരായി. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിലാണ് പുരസ്ക്കാര പ്രഖ്യാപനം നടന്നത്.  മികച്ച ചിത്രമായി അപ്പൻ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി തരുൺ മൂർത്തി (ചിത്രം - സൗദി വെള്ളക്കയ്ക്ക), മികച്ച നടനായി അലൻസിയറെയും (ചിത്രം - അപ്പൻ) തെരഞ്ഞെടുത്തു. മികച്ച നടിയുടെ പുരസ്ക്കാരം സ്വന്തമാക്കിയത് ഗ്രേസ് ആന്റണിയാണ് (ചിത്രങ്ങൾ - അപ്പൻ , റോഷാക്ക്)

മറ്റ് അവാർഡുകൾ

മികച്ച സഹ നടി - ശ്രീലക്ഷ്മി (ചിത്രം - കൊത്ത് ), മികച്ച സഹനടൻ - കുഞ്ഞികൃഷ്ണൻ മാഷ് (ചിത്രം ന്നാ താൻ കേസ് കൊട്), മികച്ച തിരക്കഥാകൃത്ത് - ഷാരിസ് മുഹമ്മദ് (ചിത്രം - ജനഗണമന), മികച്ച ഛായാഗ്രാഹകൻ - അനീഷ്‌ ലാൽ ആർ എസ് (ചിത്രം - രണ്ട് ), മികച്ച ഗായകൻ - പന്തളം ബാലൻ (ചിത്രം - പത്തൊൻപതാം നൂറ്റാണ്ട് , ഗാനം - പറവ പാറണ കണ്ടാരേ), മികച്ച ഗായിക - ആവണി മൽഹാർ (ചിത്രം കുമാരി, ഗാനം - മന്ദാരപ്പൂവ്വേ ......), മികച്ച ഗാനരചയിതാവ് - അജയ് വെള്ളരിപ്പണ (ചിത്രം -റെഡ് ഷാഡോ , ഗാനം - അകലേയ്ക്കു പോകയോ).

ALSO READ: Dileesh Pothan : "സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന പരിപാടി ഞാൻ നിർത്തി"; കാരണം വ്യക്തമാക്കി ദിലീഷ് പോത്തൻ

മികച്ച സംഗീത സംവിധായകൻ - അർജുൻ രാജ്കുമാർ (ചിത്രം - ശുഭദിനം, ഗാനം - പതിയേ നൊമ്പരം കടലേറിയോ), മികച്ച പി ആർ ഓ - അജയ് തുണ്ടത്തിൽ (വിവിധ ചിത്രങ്ങൾ), സ്പെഷ്യൽ ജൂറി പുരസ്കാരം - സംവിധാനം -ബിജിത് ബാല (ചിത്രം - പടച്ചോനെ ഇങ്ങള് കാത്തോളീൻ), മനോജ് പാലോടൻ (ചിത്രം സിഗ്‌നേച്ചർ ), അഭിനയം - ദേവി വർമ്മ (ചിത്രം - സൗദി വെള്ളക്ക), സംഗീതം - നിഖിൽ പ്രഭ .

 പ്രേംനസീറിന്റെ 34-മത് ചരമവാർഷിക ദിനത്തോടനുബ്ബന്ധിച്ച് ജനുവരി 16ന് പൂജപ്പുര ചിത്തിരതിരുനാൾ ഓഡിറ്റോറിയത്തിൽ വച്ച് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. ചലച്ചിത്ര സംവിധായകൻ ടി എസ്‌ സുരേഷ് ബാബു, ചലച്ചിത്ര നടൻ വഞ്ചിയൂർ പ്രവീൺകുമാർ , പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ തുടങ്ങിയവർ  പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News