ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിച്ച് നവാഗതനായ ഷഹദ് സംവിധാനം ചെയ്ത പ്രകാശൻ പറക്കട്ടെ ട്രെയിലറിലും ടീസറിലും കണ്ടതുപോലെ ചിരിയുടെയും സന്തോഷത്തിന്റെ ചിത്രമാണ്. എന്നാൽ ആദ്യ പകുതി അവസാനിക്കുമ്പോൾ പൊട്ടിച്ചിരിക്കാനുള്ള മുഹൂർത്തങ്ങൾ ഒന്നും ഒരുക്കിയിട്ടില്ലെങ്കിലും ചെറു പുഞ്ചിരി ഉടനീളം പ്രേക്ഷകന് ചിത്രം സമ്മാനിക്കുന്നുണ്ട്.
മാത്യു തോമസ് അവതരിപ്പിക്കുന്ന ദാസൻ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. സ്‌കൂളിൽ പോകുമെങ്കിലും ക്ലാസിൽ കയറാത്ത ഉഴപ്പനായ ദാസനും അവന്റെ കൂടെ ഉഴപ്പിനടക്കുന്ന ഒരു കൂട്ടുകാരനിലൂടെയുമാണ് സിനിമ ആരംഭിക്കുന്നത്. ഒരു ഗ്രാമത്തിൽ നടക്കുന്ന ഒരു മിഡിൽ ക്ലാസ് കുടുംബത്തിന്റെ കഥയാണ് പ്രകാശൻ പറക്കട്ടെ.
Also Read: റീൽ വീഡിയോ എടുക്കാൻ ശ്രമിച്ചതാ.. കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ
പ്രകാശനായി ദിലീഷ് പോത്തൻ സ്വതസിദ്ധമായ തൻറെ അഭിനയത്തിലൂടെ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ട്. സൈജു കുറുപ്പും നിഷ സാരംഗും മികച്ച് നിൽക്കുന്നുണ്ട്. കഥയുടെ പോക്കിനനുസരിച്ചുള്ള ഷാൻ റഹ്മാന്റെ ബാക്ഗ്രൗണ്ട് മ്യൂസിക്കും എടുത്ത് സൂചിപ്പിക്കേണ്ടതാണ്. നടൻ ശ്രീജിത്ത് രവിയുടെ മകൻ മാസ്റ്റർ ഋതുൺ ജയ് ശ്രീജിത്ത് രവിയും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.
Also Read: Janaki Sudheer : ബിഗ് ബോസ് താരം ജാനകി സുധീർ നായികയായി എത്തുന്നു; ഇൻസ്റ്റയുടെ ഫസ്റ്റ് ലുക്കെത്തി
ഹിറ്റ് മേക്കേഴ്സ് എന്റർടെയ്മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ് എന്നിവയുടെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ് നിർമാണം. ജോ & ജോ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മാത്യു തോമസിന്റെ സിനിമ പ്രേക്ഷകരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...