Prabhas: പ്രഭാസ് ചിത്രം Radhe Shyam ന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്‌തു

ചിത്രത്തിന്റെ ടീസർ വാലെൻറ്റൈൻസ് ദിനത്തിൽ റിലീസ് ചെയ്‌തിരുന്നു. ചിത്രം 2021 ജൂലൈ 30നാണ് റിലീസ് ചെയ്യുന്നത്.     

Written by - Zee Malayalam News Desk | Last Updated : Apr 13, 2021, 02:00 PM IST
  • താരത്തിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് പോസ്റ്റർ പങ്ക് വെച്ചത്.
  • ചിത്രത്തിന്റെ ടീസർ വാലെൻറ്റൈൻസ് ദിനത്തിൽ റിലീസ് ചെയ്‌തിരുന്നു.
  • ചിത്രം 2021 ജൂലൈ 30നാണ് റിലീസ് ചെയ്യുന്നത്.
  • ചിത്രത്തിൽ പൂജ ഹെഡ്‌ജാണ് പ്രഭാസിനൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്നത്.
Prabhas: പ്രഭാസ് ചിത്രം Radhe Shyam ന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്‌തു

Hyderabad: പ്രഭാസിന്റെ (Prabhas) പുതിയ ചിത്രം രാധേ ശ്യാമിന്റെ പോസ്റ്റർ റിലീസ് ചെയ്‌തു. താരത്തിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് പോസ്റ്റർ പങ്ക് വെച്ചത്. ചിത്രത്തിൽ എല്ലാവരെയും പിടിച്ച് നിർത്താൻ സാധിക്കുന്ന പ്രഭാസിന്റെ ചിരിയാണ് ഏറ്റവും ശ്രദ്ധേയമായത്. പോസ്‌റ്റർ റിലീസ് ചെയ്‌ത്‌ നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ആരാധകർ പോസ്റ്റർ ഏറ്റെടുത്തു.  ചിത്രത്തിൽ പൂജ ഹെഡ്‌ജാണ് പ്രഭാസിനൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്നത്.

ചിത്രത്തിന്റെ ടീസർ വാലെൻറ്റൈൻസ് ദിനത്തിൽ റിലീസ് (Release) ചെയ്‌തിരുന്നു. പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. വളരെ റൊമാന്റിക് (Romantic) ആയുള്ള ചിത്രമാണ് രാധേ ശ്യാമ് എന്നാണ് ടീസറിൽ നിന്നും മനസിലാകുന്നത്.  ചിത്രം 2021 ജൂലൈ 30നാണ് റിലീസ് ചെയ്യുന്നത്. പ്രഭാസിനും പൂജയ്ക്കും ഒപ്പം സച്ചിൻ ഖേദേക്കർ, പ്രിയദർശി പുളികൊണ്ട, ഭാഗ്യശ്രീ, മുരളി ശർമ്മ, കുനാൽ റോയ് കപൂർ, റിധി കുമാർ, സാഷാ ചേത്രി, സത്യൻ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ALSO READ: ഒടിടിയും, ഫിയോക്കും, പിന്നെ ഫഹദും വിലക്കാൻ പോയാൽ ആരെയൊക്കെ വിലക്കണം?

യുവി ക്രീയേഷൻസും ടി സീരീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ് (Tamil), തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ വര്ഷം പ്രഭാസ് രാധേ ശ്യാമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ പോസ്റ്റർ ആരാധകർ വളരെ ആവേശത്തോടെ ഏറ്റെടുത്തിരുന്നു.

ALSO READ: ഉലയുമായി അപർണ്ണ ബാലമുരളി എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി പൃഥ്വിരാജ്

രാധേ ശ്യാമിന് പ്രഭാസും പൂജ ഹെഡ്ജും (Pooja Hedge) ഒന്നിക്കുന്ന ആദ്യ ചിത്രം (Film) എന്ന പ്രത്യേകത കൂടിയുണ്ട്. രാധ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷാകളിൽ സിനിമ നിർമ്മിക്കുന്നത് യുവി ക്രീയേഷൻസും ഹിന്ദിയിൽ അവതരിപ്പിക്കുന്നത് ടി സീരീസുമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 

Trending News