ലഹരിമാഫിയയും അവയവമാഫിയയും ഒന്ന് ചേർന്ന് സൃഷ്ടിക്കുന്ന സാമൂഹിക അരക്ഷിതാവസ്ഥയെക്കുറിച്ച് പറയുന്ന മ്യൂസിക്കൽ ആൽബം പകൽ പരുന്ത് ശ്രദ്ധേയമാകുന്നു. മാധ്യമപ്രവർത്തകനും കവിയും എഴുത്തുകാരനുമായ ജോയ് തമലം എഴുതിയ വരികൾക്ക് ശ്രീനേഷ് പ്രഭു ആണ് ദൃശ്യഗീതം ഒരുക്കിയത്. എംപി എ എം ആരിഫ് പോസ്റ്റർ പ്രകാശനം ചെയ്ത വീഡിയോ ലഹരി ലോകത്തെ എത്രത്തോളം ബാധിച്ചു എന്ന് ചർച്ച ചെയ്യാൻ പ്രേരിപ്പിക്കുന്നത് ആണ്.
ശ്രീനേഷ് തന്നെ ആലപിച്ച് അനിമേഷൻ സ്ക്രിപ്റ്റ് നിർവഹിച്ച പാട്ടിന്റെ പ്രോഗ്രാമിങ് ശ്രീരാഗ് സുരേഷും, മിക്സും മാസ്റ്ററിങ്ങും
എസ്.കെ.ആർ സ്റ്റുഡിയോസ് സുരേഷ് കൃഷ്ണനും നിർവഹിച്ചു. അശ്വതി രാജീവും ദിനിലും വരച്ച ചിത്രങ്ങൾക്ക് അനിമേഷൻ നിയാസ് മജീദ് ചെയ്തു. ലഹരിയുടെയും അവയവമാഫിയകളുടെയും ജീവിതം അനുഗ്രഹം ആണ് അത് കൊണ്ട് ജീവിതം ആവട്ടെ ലഹരി എന്ന് പാട്ട് ആഹ്വാനം ചെയ്യുന്നു.
ALSO READ: ഒരു കൊലപാതകം കേട്ടാൽ നിനക്ക് എന്തറിയാനാ താത്പര്യം? ത്രില്ലിങ്ങ് മൂഡിൽ ഇലവീഴാ പൂഞ്ചിറ ട്രെയിലർ
ഇന്ദ്രജിത്തും നൈല ഉഷയും ഒന്നിക്കുന്നു; കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
ഇന്ദ്രജിത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സുരേഷ് ഗോപിയാണ് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. കൂടാതെ ചിത്രത്തിൻറെ ഷൂട്ടിങ് ഇന്ന് തന്നെ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ചിത്രത്തിൽ നൈല ഉഷയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
സനൽ വി ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. വൗ സിനിമാസിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, നൈല ഉഷ എന്നിവരെ കൂടാതെ ബാബു രാജ്, പ്രകാശ് രാജ്, സരയു മോഹൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
സന്തോഷ് ത്രിവിക്രമൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ ലൈൻ പ്രൊഡ്യൂസർ ഷിബു ജോബാണ്. ചിത്രത്തിൻറെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അഭയ കുമാർ കെയും അനിൽ കുര്യനും ചേർന്നാണ്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ. ചിത്രത്തിൻറെ പൂജയും ഇന്ന് നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...