Padmini Movie: 'ഇത് ഞാൻ മാർക്ക് ചെയ്ത പെണ്ണല്ലേ?' കുഞ്ചാക്കോ ബോബൻ ചിത്രം 'പദ്മിനി' ടീസർ

Padmini Movie Teaser : തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകൻ സെന്ന ഹെഗ്ഡേയാണ് പദ്മിനി ഒരുക്കുന്നത്. ചിത്രത്തിൽ മൂന്ന് പേരാണ് നായികമാരായി എത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 16, 2023, 08:54 PM IST
  • കല്യാണോലചനയും അതു സംബന്ധിച്ചുള്ള കഥപാശ്ചാത്തലുമാകാം പദ്മിനിയുടേതെന്ന സൂചനയാണ് ചിത്രത്തിന്റെ ടീസർ നൽകുന്നത്
  • കുഞ്ഞിരാമായണത്തിന്റെ തിരക്കഥ ഒരുക്കിയ ദീപു പ്രദീപ് ആണ് തിരകഥാകൃത്ത്.
  • മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്‍റെ സഹ രചയിതാവുമായിരുന്നു ദീപു.
Padmini Movie: 'ഇത് ഞാൻ മാർക്ക് ചെയ്ത പെണ്ണല്ലേ?' കുഞ്ചാക്കോ ബോബൻ ചിത്രം 'പദ്മിനി' ടീസർ

സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന്റെ സംവിധായകന്‍ സെന്ന ഹെഗ്ഡേയുട പുതിയ ചിത്രം പദ്മിനിയുടെ ടീസർ പുറത്ത് വിട്ടു. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകൻ. മൂന്ന് നായികമാരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. കല്യാണോലചനയും അതു സംബന്ധിച്ചുള്ള കഥപാശ്ചാത്തലുമാകാം പദ്മിനിയുടേതെന്ന സൂചനയാണ് ചിത്രത്തിന്റെ ടീസർ നൽകുന്നത്

കുഞ്ഞിരാമായണത്തിന്റെ തിരക്കഥ ഒരുക്കിയ ദീപു പ്രദീപ് ആണ് തിരകഥാകൃത്ത്. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്‍റെ സഹ രചയിതാവുമായിരുന്നു ദീപു. പദ്മിനി എന്ന് പേരുള്ള ടൈറ്റില്‍ കഥാപാത്രമായാണ് ചാക്കോച്ചന്‍ എത്തുന്നത്. കുഞ്ഞിരാമായണം, കല്‍ക്കി, എബി തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിര്‍മ്മിക്കുന്നത്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

ALSO READ : Leo Movie : ലിയോ സിനിമയിലെ ആദ്യ ഗാനമെത്തുന്നു; തീയതി പ്രഖ്യാപിച്ച് വിജയ്

ചിത്രം ജൂലൈയിൽ തിയറ്ററുകളിൽ എത്തും. ജെയ്ക്സ് ബിജോയ് ആണ് സം​ഗീതം നിർവഹിക്കുന്നത്. മനു ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റർ. ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കുന്നത് ശ്രീരാജ് രവീന്ദ്രനാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News