Padavettu Movie : "പാഞ്ഞു പാഞ്ഞു"; ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ പടവെട്ടിലെ പുതിയ ഗാനമെത്തി, ചിത്രം ഉടനെത്തും

പാഞ്ഞു പാഞ്ഞു എന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്

Written by - Zee Malayalam News Desk | Last Updated : Oct 14, 2022, 01:56 PM IST
  • പാഞ്ഞു പാഞ്ഞു എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
  • ഗോവിന്ദ് വസന്തയാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
  • ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് അൻവർ അലിയാണ്.
  • സി ജെ കുട്ടപ്പൻ, വേദൻ, മത്തായി സുനിൽ, ഗോവിന്ദ് വസന്ത എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബർ 21 നാണ് തീയേറ്ററുകളിൽ എത്തുന്നത്.
Padavettu Movie : "പാഞ്ഞു പാഞ്ഞു"; ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ പടവെട്ടിലെ പുതിയ ഗാനമെത്തി, ചിത്രം ഉടനെത്തും

നിവിൻ പോളി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം പടവെട്ടിലെ തീം സോങ് പുറത്തുവിട്ടു. പാഞ്ഞു പാഞ്ഞു എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.  ഗോവിന്ദ് വസന്തയാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് അൻവർ അലിയാണ്. സി ജെ കുട്ടപ്പൻ, വേദൻ, മത്തായി സുനിൽ, ഗോവിന്ദ് വസന്ത എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബർ 21 നാണ് തീയേറ്ററുകളിൽ എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പടവെട്ട്. നിവിൻ പോളിയും മഞ്ജു വാര്യറും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പടവെട്ടിനുണ്ട്.

നടൻ സണ്ണി വെയ്ന്റെ ചലച്ചിത്ര നിർമാണ കമ്പനിയായ സണ്ണി വെയ്ൻ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ ചിത്രമാണ് പടവെട്ട്. ചിത്രത്തിൻറെ ട്രെയ്‌ലർ ഈ മാസം ആദ്യം പുറത്തുവിട്ടിരുന്നു. മണ്ണും വികസനവും രാഷ്ട്രീയവും എന്നീ വിഷയങ്ങൾ എല്ലാ കൂടി ചേരുന്ന ചിത്രമാണ് പടവെട്ട് എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.  നേരത്തെ സെപ്റ്റംബർ രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചില സാങ്കേതിക പ്രശ്‍നങ്ങളാൽ ചിത്രത്തിൻറെ റിലീസ് മാറ്റി വെക്കുകയായിരുന്നു.

ALSO READ: Padavettu Movie : മൊത്തത്തിൽ വെള്ളപൂശാൻ പടവെട്ട് എത്തുന്നു; ട്രെയിലർ പുറത്ത് വിട്ടു

നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം മഞ്ജു വാര്യറെ അവതരിപ്പിക്കാതെയാണ് അണിയറ പ്രവർത്തകർ ട്രെയിലർ പുറത്തുവിട്ടത്. നിവിൻ പോളിക്കും മഞ്ജു വാര്യർക്കും പുറമെ അതിഥി ബാലൻ, ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, അന്തരിച്ച നടൻ കൈനകരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. മലബാറിന്റെ പശ്ചാത്തലത്തിൽ എത്തുന്ന ചിത്രമാണ് പടവെട്ട്. മാലൂർ എന്ന ഗ്രാമത്തിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. 

ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് 96ലൂടെ തെന്നിന്ത്യയില്‍ തരംഗമായ ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കുന്നത്. ഒരിടവേളയ്ക്ക് ശേഷം ഗോവിന്ദ് വസന്ത മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.  ക്രീയേറ്റീവ് പ്രൊഡ്യൂസർ - അഭിജിത്ത് ദേബ്, ആർട്ട് - സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവീ, ലിറിക്‌സ് - അൻവർ അലി, മേക്കപ്പ് - റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ - മഷർ ഹംസ, വിഷ്വൽ ഇഫക്ട്സ് - മൈൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, ആക്ഷൻ ഡയറക്ടർ - ദിനേശ് സുബ്ബരായൻ, ഡിഐ കളറിസ്റ്റ് - പ്രസത് സോമശേഖർ, ഡിജിറ്റൽ പ്രോമോ - ഹരികൃഷ്ണൻ ബി എസ്, ടീസർ കട്ട് - ഷഫീഖ് മുഹമ്മദ് അലി, സബ് ടൈറ്റിൽസ് - രഞ്ജിനി അച്യുതൻ, സ്റ്റിൽസ് - ബിജിത് ധർമടം, എസ്ബികെ ശുഹൈബ്, മീഡിയ ഡിസൈൻസ് - ഓൾഡ് മങ്ക്‌സ്, പി ആർ ഒ - ആതിര ദിൽജിത്.

അതിനിടെ ചിത്രത്തിന്റെ സംവിധായകനെതിരെ ഉയർന്ന മീ ടൂ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സിനിമയിൽ നിന്നും ലിജു കൃഷ്ണയുടെ പേര് ഒഴിവാക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു. ലിജു കൃഷ്ണയ്ക്ക് പുറമെ പടവെട്ടിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്കെതിരെയും മീ ടൂ ആരോപണം ഉയർന്നിരുന്നു. തുടർന്നാണ് ചിത്രത്തിനെതിരെ സിനിമയിലെ വനിതാ സംഘടന രംഗത്തെത്തിയത്. പീഡനത്തിന് ശേഷം ഇരയായ പെൺകുട്ടി പോസ്റ്റ് ട്രോമ ചികിത്സയിൽ തുടരുന്നതിനിടെ പുറത്ത് വന്ന അഭിമുഖത്തിന് ശേഷമായിരുന്നു വിഷയത്തിൽ ഡബ്ല്യുസിസിയുടെ ഇടപെടൽ.

കമ്മീഷൻ മുൻകൈ എടുക്കണമെന്നും  വുമൺ ഇൻ സിനിമ കളക്ടീവ് ആവശ്യപ്പെട്ടിട്ടുണ്ട്.  പോഷ് ആക്ട് (2018 ) അനുസരിച്ച് ഐ.സി. ഇല്ലാത്ത സിനിമ യൂണിറ്റായിരുന്നു അതെന്നും പരാതി കേൾക്കാൻ ബാധ്യസ്ഥരായവരെല്ലാം മുഖം തിരിച്ചുവെന്നും വുമൺ ഇൻ സിനിമ കളക്ടീവ് പുറത്തുവിട്ട കുറിപ്പിൽ പറഞ്ഞിരുന്നു.  നിയമം പാലിക്കാത്ത നിർമ്മാതാക്കൾക്കെതിരെ നിയമപരമായ നടപടികൾ എടുക്കുന്നതും മോണിറ്ററിങ്ങ് കമ്മിറ്റിയുടെ പരിധിയിൽ പെടുത്തുമെന്ന്  പ്രതീക്ഷിക്കുന്നുവെന്നും ഡബ്ല്യുസിസി തങ്ങളുടെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News