Padavettu Movie Update : നിവിൻ പോളിയുടെ പടവെട്ടിലെ മഴപ്പാട്ട് വരുന്നു; സോങ് ടീസർ പുറത്തുവിട്ടു; ചിത്രം ഒക്ടോബർ 21 നെത്തും

Padavettu Movie Song Teaser : മഴപ്പാട്ടിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ചിത്രം ഒക്ടോബർ 21 ന് ആഗോളതലത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Oct 2, 2022, 01:25 PM IST
  • മഴപ്പാട്ടിന്റെ സോങ് ടീസറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മഴപ്പാട്ടിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്.
  • അൻവർ അലി വരികൾ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗോവിന്ദ് വസന്തയും ആനി എമിയും ചേർന്നാണ്.
  • ചിത്രം ഒക്ടോബർ 21 ന് ആഗോളതലത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്യും.
Padavettu Movie Update : നിവിൻ പോളിയുടെ പടവെട്ടിലെ മഴപ്പാട്ട് വരുന്നു; സോങ് ടീസർ പുറത്തുവിട്ടു; ചിത്രം ഒക്ടോബർ 21 നെത്തും

നിവിൻ പോളി നായകനായി എത്തുന്ന ചിത്രം  പടവെട്ടിലെ പുതിയ സോങ് ടീസർ പുറത്തുവിട്ടു. മഴപ്പാട്ടിന്റെ സോങ് ടീസറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മഴപ്പാട്ടിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. അൻവർ അലി വരികൾ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗോവിന്ദ് വസന്തയും ആനി എമിയും ചേർന്നാണ്. സോങ് ടീസർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. ചിത്രം ഒക്ടോബർ 21 ന് ആഗോളതലത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പടവെട്ട്.

നിവിൻ പോളിയും മഞ്ജു വാര്യറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പടവെട്ട്. നടൻ സണ്ണി വെയ്ന്റെ ചലച്ചിത്ര നിർമാണ കമ്പനിയായ സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമയാണ് പടവെട്ട്. മണ്ണും വികസനവും രാഷ്ട്രീയവും എന്നീ വിഷയങ്ങൾ എല്ലാ കൂടി ചേരുന്ന ഒരു ചിത്രമാണ് പടവെട്ട്. ഇതിന് മുമ്പ് മാർച്ചിലും സെപ്റ്റംബറിലും ചിത്രത്തിൻറെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിൻറെ  റിലീസ് നീട്ടി വെക്കുകയായിരുന്നു. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ALSO READ: Padavettu Movie : ഇനി നിവിൻ പോളിയുടെ വക തല്ലോ? മാസ് രംഗങ്ങളുമായി പടവെട്ട് ടീസർ

നിവിൻ പോളിക്കും മഞ്ജു വാര്യർക്കും പുറമെ അതിഥി ബാലൻ, ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, അന്തരിച്ച നടൻ കൈനകരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. മലബാറിന്റെ പശ്ചാത്തലത്തിൽ മാലൂർ എന്ന ഗ്രാമത്തിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ആ മാലൂരിനെ ടീസറിൽ പ്രത്യേകം എടുത്ത് കാണിക്കുന്നുണ്ട്.

 ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് 96ലൂടെ തെന്നിന്ത്യയില്‍ തരംഗമായ ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കുന്നത്. ഒരിടവേളയ്ക്ക് ശേഷം ഗോവിന്ദ് വസന്ത മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.  

ക്രീയേറ്റീവ് പ്രൊഡ്യൂസർ - അഭിജിത്ത് ദേബ്, ആർട്ട് - സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവീ, ലിറിക്‌സ് - അൻവർ അലി, മേക്കപ്പ് - റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ - മഷർ ഹംസ, വിഷ്വൽ ഇഫക്ട്സ് - മൈൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, ആക്ഷൻ ഡയറക്ടർ - ദിനേശ് സുബ്ബരായൻ, ഡിഐ കളറിസ്റ്റ് - പ്രസത് സോമശേഖർ, ഡിജിറ്റൽ പ്രോമോ - ഹരികൃഷ്ണൻ ബി എസ്, ടീസർ കട്ട് - ഷഫീഖ് മുഹമ്മദ് അലി, സബ് ടൈറ്റിൽസ് - രഞ്ജിനി അച്യുതൻ, സ്റ്റിൽസ് - ബിജിത് ധർമടം, എസ്ബികെ ശുഹൈബ്, മീഡിയ ഡിസൈൻസ് - ഓൾഡ് മങ്ക്‌സ്, പി ആർ ഒ - ആതിര ദിൽജിത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News