ആദിവാസി ഭൂനിയമ ഭേദഗതി ബില്ലിനെതിരെ അയ്യങ്കാളിപ്പട നടത്തിയ ബന്ദി സമരം അടിസ്ഥാനമാക്കി സംവിധായകൻ കെ എം കമൽ ഒരുക്കിയ പട സിനിമയുടെ ആമസോൺ പ്രൈമിൽ സ്ട്രീമിങ് തുടങ്ങി. മുൻകൂട്ടി അറിയിക്കാതെയാണ് ടിത്രം ഒടിടി റിലീസിനെത്തിയത്. മാർച്ച് 10നായിരുന്നു പട തിയേറ്ററിൽ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക നിരൂപക പ്രശംസ ലഭിച്ച ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനായകൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഓർമ്മകളിൽ നിന്ന് മാഞ്ഞ് തുടങ്ങിയ കേരളത്തിലെ സമര ചരിത്രങ്ങളിൽ ഒരു പ്രധാന അധ്യായമായിരുന്ന അയ്യങ്കാളിപ്പടയുടെ ബന്ദി നാടകത്തെ ഓർത്തെടുക്കല്ലാണ് കെ.എം കമൽ ഒരുക്കിയ പട എന്ന ചിത്രം.
വളരെ റിയലിസ്റ്റിക്ക് ആയാണ് ചിത്രത്തിന്റെ കഥ പറഞ്ഞ് പോകുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റസ് പ്രോഡക്ഷൻസിന്റെ ബാനറിൽ മുകേഷ് ആര്‍ മേഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. നടന്ന സംഭവം മാറ്റാതെ, ആർക്കും വേണ്ടി വളച്ചൊടിക്കാതെ സത്യസന്ധമായി പറയേണ്ട രീതിയിൽ പറഞ്ഞുവയ്ക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. പ്രകാശ് രാജ്, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സലീംകുമാർ, ജഗദീഷ്, ടി.ജി രവി എന്നിവരുടെ പ്രകടനങ്ങളും എടുത്ത് പറയേണ്ടതാണ്. ഇന്നിന്റെ സമരമായി മാറ്റാനുള്ള എല്ലാ സാധ്യതകളും ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...