സുരേഷ് ഗോപി - ജോഷി കോംമ്പോയിൽ പ്രേക്ഷകർ കാത്തിരുന്ന പാപ്പൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. കാത്തിരിപ്പ് വെറുതെയായില്ല എന്ന തരത്തിലാണ് പ്രേക്ഷക പ്രതികരണങ്ങൾ വരുന്നത്. സോഷ്യൽ മീഡിയയിലും മറ്റുമായി ഇതിനോടകം തന്നെ പാപ്പനെ കുറിച്ചുള്ള പ്രതികരണങ്ങൾ പ്രേക്ഷകർ രേഖപ്പെടുത്തി കഴിഞ്ഞു. സുരേഷ് ഗോപിയുടെ പോലീസ് വേഷത്തിന്റെ ആരാധകരാണ് എന്നും മലയാളി പ്രേക്ഷകർ. വീണ്ടും ആ വേഷത്തിൽ സുരേഷ് ഗോപിയെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും ആരാധകർക്കുണ്ട്.
മികച്ച ഒരു ഫാമിലി ക്രൈം ത്രില്ലറാണ് പാപ്പൻ എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. എബ്രഹാം മാത്യൂ മാത്തൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്ലോ പെയ്സിലാണ് ചിത്രത്തിന്റെ കഥ പറഞ്ഞ് പോകുന്നത്. എങ്കിലും ബോറടിക്കാത്ത രീതിയിൽ കഥ മുന്നോട്ട് കൊണ്ട് പോകാൻ സംവിധായകന് കഴിഞ്ഞു എന്നതാണ് ജോഷിയെന്ന മാസ്റ്റർ ക്രാഫ്റ്റ്മാന്റെ കഴിവ്. ചിത്രത്തിന്റെ അവസാനത്തെ 30-35 മിനിറ്റ്, അതായത് ക്ലൈമാക്സിൽ സംഭവം ഇറുക്ക് എന്നാണ് പ്രേക്ഷകർ പറയുന്നത്.
Also Read: Mammootty: ഇത് വെറും 'പുലി'യല്ല ഒരു സിംഹം!!! വൈറലായി മമ്മൂട്ടിയുടെ കടുവാ ദിന ഫേസ്ബുക്ക് പോസ്റ്റ്
ക്വാളിറ്റി വൈസ് സിനിമ എല്ലാ മേഖലയിലും മികവ് പുലർത്തിയിട്ടുണ്ട്. ഛായാഗ്രഹണം, ബിജിഎം എല്ലാം ചിത്രത്തിന് കൂടുതൽ മികവ് നൽകി. പെർഫോമൻസ് വൈസ് എല്ലാവരും ഗംഭീരമായി തന്നെ ചെയ്തു. ഗോകുൽ സുരേഷ്, നൈല ഉഷ, ആശ ശരത് തുടങ്ങി എല്ലാ അഭിനേതാക്കളും മികച്ച് നിന്നു. എടുത്ത് പറയേണ്ടത് പാപ്പന്റെ മകളുടെ വേഷം ചെയ്യ്ത ASI വിൻസി എബ്രഹാമായി അഭിനയിച്ച നീതാ പിള്ളയുടെ അഭിനയമാണ്. കഥയും മേക്കിങ്ങുമാണ് സിനിമയുടെ മെയിൻ എന്ന് പ്രേക്ഷകർ പറയുന്നു.
സുരേഷ് ഗോപിയുടെ 252ാമത്തെ ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തിരിക്കുന്നത്. ഡേവിഡ് കാച്ചാപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫ്‌താർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മാതിരയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജാക്സ് ബിജോയ് ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...